റാഗിങ് 10 വർഷം 100 കേസുകൾ
text_fieldsമലപ്പുറം: ജില്ലയിൽ 10 വർഷത്തിനിടെ റാഗിങ്ങുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത് 100 കേസുകൾ. 2016 മേയ് മുതൽ 2025 മാർച്ച് 16 വരെയുള്ള അഭ്യന്തര വകുപ്പിന്‍റെ കണക്ക് പ്രകാരമാണിത്. പട്ടിക പ്രകാരം 2019ലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 20 കേസുകളാണ് ജില്ലയിൽ വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തത്. 2018, 2022, 2024 എന്നീ വർഷങ്ങളിൽ 14 കേസുകൾ രജിസ്റ്റർ ചെയ്തു. പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഈ വർഷങ്ങൾ.
2023ൽ 13 കേസുകളുമുണ്ടായി. 2016ൽ എട്ട്, 2017ൽ ഏഴ്, 2021ൽ അഞ്ച്, 2025ൽ മൂന്ന്, 2020ൽ രണ്ടും കേസുകളുമുണ്ടായി. ഇതിൽ 65 കേസുകളിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചുണ്ട്. നാല് കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണ്. 31 കേസുകൾ തീർപ്പാക്കിയിട്ടുണ്ട്. 2018ലാണ് ഏറ്റവും കൂടുതൽ കേസുകൾ തീർപ്പാക്കിയത്.
10 കേസുകൾ 2018ൽ തീർപ്പാക്കി. 2017, 2023 വർഷങ്ങളിലാണ് കുറവ് കേസുകൾ തീർപ്പാക്കിയത്. 2019ൽ ആറ്, 2016, 2022 എന്നീ വർഷങ്ങളിൽ നാല്, 2021ൽ മൂന്നും കേസുകൾ തീർപ്പാക്കിയിട്ടുണ്ട്. 2024ൽ ഒന്നും 2025ൽ മൂന്നും കേസുകളാണ് അന്വേഷണം നടക്കുന്നത്. 2017ലും 2024ലും റാഗിങ് രജിസ്റ്റർ ചെയ്യുന്ന പട്ടികയിൽ സംസ്ഥാനത്ത് രണ്ടാമതായിരുന്നു. ബാക്കി എട്ട് വർഷങ്ങളിലും സംസ്ഥാനത്ത് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്തായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.