ഫർഹ സ്കൂളിലെത്തി, ‘ഞെട്ടിക്കൽ’ പടവലങ്ങയുമായി
text_fieldsവീട്ടിൽ വിളയിച്ച പടവലങ്ങയുമായി സ്കൂളിൽ എത്തിയ ഫർഹ
ആലിപ്പറമ്പ്: ഉച്ചഭക്ഷണ പദ്ധതിയിലേക്ക് സഹപാഠികൾക്കുകൂടി പ്രയോജനപ്പെടുത്താൻ തന്നേക്കാളും വലിയ പടവലങ്ങയുമായി ഫർഹ പാറൽ വീട്ടിക്കാട് എ.എം.എൽ.പി സ്കൂളിലെത്തി. വീട്ടിലെ അടുക്കളത്തോട്ടത്തിൽ ജൈവവളം മാത്രം ചേർത്ത് വിളയിച്ചെടുത്ത സർപ്പ പടവലങ്ങയുമായാണ് നാലാം ക്ലാസുകാരിയായ ഫർഹ സകൂളിലെത്തിയത്. പടവലങ്ങയുടെ നീളം കുട്ടികളിലും കൗതുകമായി. പാറൽ കരിക്കുംപുറത്ത് സുബൈർ-ശാഹിന ദമ്പതികളുടെ ഇളയ മകളാണ്.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് ഇതുപോലെ വിദ്യാർഥികൾ തങ്ങളുടെ വീട്ടിൽ വിളയിച്ചതും നാട്ടിൽ ഉണ്ടാക്കിയതുമായ പച്ചക്കറികൾ എത്തിക്കുന്നുണ്ട്. ജനകീയ പങ്കാളിത്തത്തോടെ നാട്ടിൽ ഉൽപാദിപ്പിച്ചതും വീട്ടിൽ വിളയിച്ചതുമായ പച്ചക്കറികൾ വിദ്യാർഥികൾക്ക് നൽകുന്നതുവഴി വിഷരഹിതമായ നാടൻ ഉൽപന്നങ്ങൾകൊണ്ട് ഉച്ചഭക്ഷണം നൽകുകയും ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

