Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ത​ണ്ണീ​ർ​ത്ത​ട വി​നോ​ദ-​വി​ജ്ഞാ​ന കേ​ന്ദ്രം മാറഞ്ചേരിയിൽ; കോൾ-ഓൺ വരുന്നു

text_fields
bookmark_border
അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ത​ണ്ണീ​ർ​ത്ത​ട വി​നോ​ദ-​വി​ജ്ഞാ​ന കേ​ന്ദ്രം മാറഞ്ചേരിയിൽ; കോൾ-ഓൺ വരുന്നു
cancel

മാറഞ്ചേരി: തണ്ണീർത്തട സംരക്ഷണം, ജൈവവൈവിധ്യ പഠനം, ശാസ്ത്രവിദ്യാഭ്യാസം, വിനോദസഞ്ചാരം എന്നിവ സമന്വയിപ്പിച്ച് മാറഞ്ചേരിയിൽ (കോൾ-ഓൺ) എന്ന പേരിൽ കോൾ തണ്ണീർത്തട വിനോദ-വിജ്ഞാന കേന്ദ്രം ഒരുങ്ങുന്നു. ചേലക്കടവിൽ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് വിഭാവനം ചെയ്ത പദ്ധതിയുടെ പ്രായോഗിക സാധ്യതാപഠനത്തിന്റെ ഭാഗമായി കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപറേഷനിലെ എൻജിനീയർമാരും ആർക്കിടെക്റ്റുകളും അടങ്ങുന്ന സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു.

മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടത്തിന് രണ്ടര കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്ലാനറ്റേറിയം, ത്രീഡി ഹോളോഗ്രാം അനുഭവപഠന കേന്ദ്രം, ജൈവവൈവിധ്യ പ്രദർശനശാല, തണ്ണീർത്തട ലൈബ്രറി, പക്ഷിനിരീക്ഷണ ഗാലറി, വയോജന പാർക്ക്, ഓപ്പൺ ജിം, ആംഫി തിയേറ്റർ തുടങ്ങിയവയാണ് പ്രധാന ആകർഷണങ്ങൾ. രണ്ടാം ഘട്ടത്തിൽ ചേലക്കടവിൽനിന്ന് കുമ്മിപ്പാലം വഴി ഒളമ്പക്കടവിലേക്ക് നീളുന്ന 2.5 കിലോമീറ്റർ ബണ്ട് നവീകരിച്ച് നടപ്പാതയും സൈക്കിളിങ് ട്രാക്കും ഒരുക്കും. മൂന്നാംഘട്ടത്തിൽ സോളാർ ബോട്ട് സർവിസും അനുബന്ധ ടൂറിസം പദ്ധതികളും വിഭാവനം ചെയ്തിട്ടുണ്ട്.

പ്രകൃതി സംരക്ഷണത്തോടൊപ്പം പ്രാദേശിക ജനങ്ങൾക്ക് തൊഴിൽ-സംരംഭകത്വ അവസരങ്ങൾ സൃഷ്ടിക്കുകയും ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. പ്രമുഖ ഇ.എസ്.ജി സ്ട്രാറ്റജിസ്റ്റും ഇക്കോ പ്രോജക്ട് കൺസൾട്ടന്റുമായ ജമാൽ പനമ്പാടാണ് പദ്ധതിയുടെ ആശയരൂപവത്കരണവും രൂപകൽപനയും നിർവഹിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജിത്ത്, വൈസ് പ്രസിഡന്റ് ഖദീജ മൂത്തേടത്ത്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷാദ് പത്തായിയിൽ, വാർഡ് അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി, മറ്റ് ജനപ്രതിനിധികൾ എന്നിവർ സ്ഥലപരിശോധനയിൽ പങ്കെടുത്തു. വിശദമായ പദ്ധതിരേഖ തയാറാക്കി സർക്കാർ ഫണ്ട് ലഭ്യമാക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - call-on is coming Marancherry
Next Story