ചിറമംഗലം അംബേദ്കർ നഗർ റെയിൽവേ ഓവുപാലം; വെള്ളക്കെട്ടിൽ ഗതാഗതം ദുഷ്കരം
text_fieldsചിറമംഗലം അംബേദ്കർ നഗർ റെയിൽവേ ഓവുപാലം
പരപ്പനങ്ങാടി: ചിറമംഗലം അംബേദ്കർ ബസ് സ്റ്റോപ് കുഞ്ഞിരായിൻ ഹാജി റെയിൽവേ ലൈൻ റോഡിലെ മിനി റെയിൽവേ ഓവുപാലം വഴിയുള്ള യാത്ര ദുഷ്കരമായി. മഴവെള്ളം കെട്ടിനിൽക്കുന്നത് കാരണം യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. നൂറ് കണക്കിന് വിദ്യാർഥികളും കാൽനട യാത്രക്കാരും തിരൂർ, പരപ്പനങ്ങാടി ഭാഗത്തേക്ക് പോകാൻ ഉപയോഗിക്കുന്ന ബൈപ്പാസാണ് ഇത്. ചിറമംഗലം റെയിൽവേ ഗേറ്റ് അടച്ചിടുമ്പോൾ യാത്രക്കാർ ഉപയോഗിക്കുന്നതും ഈ ഓവുപാലമാണ്. തൊട്ടടുത്തു പ്രവർത്തിക്കുന്ന കോളജ്, പ്രീ പ്രൈമറി സ്കൂൾ, മദ്റസ വിദ്യാർഥികൾക്കെല്ലാം ഈ ഓവുപാലമാണ് ആശ്രയം.
വെള്ളം കെട്ടിനിൽക്കുന്നത് കാരണം പലപ്പോഴും റെയിൽ പാത മുറിച്ചുകടന്നാണ് കുട്ടികളെ വിദ്യാലയങ്ങളിൽ കൊണ്ടുവിടുന്നത്. ഇത് വൻ അപകട ഭീഷണിയാണുയർത്തുന്നത്. അടിയന്തര നടപടി സ്വീകരിക്കണമെന്ന് മേഖല മുസ്ലിം ലീഗ് എക്സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു. കെ.എച്ച്. റഷീദ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മുനിസിപ്പൽ സെക്രട്ടറി നവാസ് ചിറമംഗലം ഉദ്ഘാടനം ചെയ്തു. പി.വി. കുഞ്ഞിമരക്കാർ, എൻ. കെ. ജാഫറലി, അബൂബക്കർ എന്ന കുഞ്ഞാപ്പു, എൻ.കെ. റഹീം, അഷ്റഫ് മേച്ചേരി, ഫൈസൽ തോട്ടോളി, എ. ബിഷർ, എം.വി. സഹദ്, സമീർ ലോഗോസ്, ചേങ്ങാടൻ ഹംസ, മുസ്തഫ തോട്ടോളി, എൻ.കെ. ബഷീർ, കോയ വെള്ളേങ്ങര, ശിഹാബ് കുഞ്ഞോട്ട്, എൻ. ഹംസക്കുട്ടി, ചോലയിൽ ഹംസ, കരടാൻ മുഹമ്മദ്, സലീം കാരാട്ട് എന്നിവർ വിവിധ സെഷനുകളിൽ ചർച്ചയിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.