കനോലി പ്ലോട്ടിനെ നിലമ്പൂരിന്റെ സാംസ്കാരിക കേന്ദ്രമാക്കും -ആര്യാടന് ഷൗക്കത്ത് എം.എല്‍.എ
text_fieldsകനോലി പ്ലോട്ടില്‍ ആരംഭിച്ച ദ്വിദിന ചിത്ര, ശില്പ പ്രദര്‍ശനം കാണുന്ന ആര്യാടന് ഷൗക്കത്ത് എം.എല്‍.എ
നിലമ്പൂര്‍: കനോലി പ്ലോട്ടിനെ നിലമ്പൂരിന്റെ സാംസ്കാരിക കേന്ദ്രമാക്കി മാറ്റുമെന്ന് ആര്യാടന് ഷൗക്കത്ത് എം.എല്‍.എ. നിലമ്പൂരിന്റെ പൈതൃകവും സംസ്കാരവും വിളിച്ചോതുന്ന സാംസ്കാരിക കേന്ദ്രമാക്കി മാറ്റാന്‍ 120 കോടി രൂപയുടെ സമഗ്ര പദ്ധതി സര്‍ക്കാറിന് സമര്‍പ്പിച്ചതായും അദ്ദേഹം പറഞ്ഞു.
മെന്റല്‍ ഹെല്‍ത്ത് ആക്ഷന്‍ ട്രസ്റ്റ് കോഴിക്കോടും നിറം നിലമ്പൂരും സംയുക്തമായി കനോലി പ്ലോട്ടില്‍ സംഘടിപ്പിച്ച ദ്വിദിന ചിത്ര, ശില്പ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു. പുഴയോരത്ത് പാര്‍ക്ക്, ഡോര്‍മെറ്ററി, വായനശാല, സ്കൈ വാക്ക്, ട്രൈബല്‍ മ്യൂസിയം, കഫ്റ്റീരിയ ഉള്‍പ്പെടെ വിശാലമായ പദ്ധതിയാണ് മുന്നിലുള്ളതെന്നും എം.എൽ.എ പറഞ്ഞു.
നിറം നിലമ്പൂരിന്റെ പ്രസിഡന്റ് പട്ടിക്കാടന്‍ ഷാനവാസ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്പേഴ്സൻ പത്മിനി ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ സ്റ്റാൻഡിങ് കമ്മറ്റി ചെയര്‍ പേഴ്സൻമാരായ മേരീസ് ഷിബു, സ്മിതാമോള്, കൗണ്‍സിലര്‍മാരായ ഹാജിറ ഫിറോസ്, റജീന നൗഷാദലി, മജീഷ്യന്‍ ആര്.കെ. മലയത്ത്, നിറം ഭാരവാഹികളായ ഹരിദാസ് കുട്ടത്തി, മുരളി, ഷാജി നന്നമ്പ്ര, പ്രദീപ് കുമാര്‍, പി.എന്‍. സുരഭി എന്നിവര്‍ സംസാരിച്ചു. കലാകാരൻമാരായ എം.ആര്. രവി, എസ്.ടി. സുകു, വിജയന് എന്നിവരെ ആദരിച്ചു. കല പ്രദര്‍ശനവും വില്പനയും രണ്ടു ദിവസങ്ങളിലായി ഉണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

