ഹൃസ്വചിത്ര മത്സരം വിദ്യാർഥികൾക്ക് നവ്യാനുഭവമായി
text_fieldsമലപ്പുറം: ഗവ: ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മലപ്പുറം ഇംഗ്ലീഷ് ക്ലബ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഹൃസ്വചിത്ര മത്സരം ശ്രദ്ധേയമായി. പഠനത്തിന്‍റെ ഇടവേളകളിൽ മൊബൈൽ കാമറയുമായി വിദ്യാർഥികൾ ചുറ്റുവട്ടത്തേക്ക് ഇറങ്ങിയപ്പോൾ പിറന്നത് ഒരു പിടി കഥകളായിരുന്നു. ഒരു മിനിറ്റ് സമയത്തിനുള്ളിൽ ആശയം പ്രകടിപ്പിക്കണമെന്ന നിർദേശം പാലിച്ചുകൊണ്ടുതന്നെ വൈവിധ്യമായ വിഷയങ്ങളിൽ നിരവധി ഹൃസ്വചിത്രങ്ങളാണ് കുട്ടികൾ ഒരുക്കിയത്. കോവിഡ് പശ്ചാത്തലത്തിൽ വീടുകളിൽ കഴിയുന്ന കുട്ടികളുടെ ഉത്സാഹം വർധിപ്പിക്കുവാൻ ഇത്തരം ക്ലബ് പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് സ്കൂൾ ഹെഡ് മിസ്ട്രെസ് ജ്യോതി ലക്ഷ്മി ടീച്ചർ അറിയിച്ചു.
മത്സരത്തിനു മുന്നോടിയായി നിറമരുതൂർ ഗവൺമെന്‍റ് ഹയർ സെക്കൻഡറി അധ്യാപകനും ഹൃസ്വചിത്ര സംവിധായകനുമായ ജോൺ ജെ. പൗലോയുടെ സീറോ ബഡ്‌ജറ്റ് ഷോർട്ട്ഫിലിം നിർമ്മാണത്തെ കുറിച്ചുള്ള ക്ലാസ്സും വിദ്യാർഥികൾക്കായി ഒരുക്കി.
എട്ടാം ക്ലാസ്സ് വിദ്യാർഥി മൽഹ വി. സംവിധാനം ചെയ്ത നേടിയ "തെരുവ് " മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. ഫാത്തിമ സന, ഫാത്തിമ സൽവ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത "ചെരുപ്പ്" രണ്ടാം സ്ഥാനം നേടി. മിസ്ന ഷെറിൻ സംവിധാനം ചെയ്‍ത "ഓൺലൈൻ ക്ലാസ് ബിഗിൻസ് "എന്ന ചിത്രം മൂന്നാം സ്ഥാനത്തിന് അർഹമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.