ഇവിടെയുണ്ട്, ആദ്യ പൊതുതെരഞ്ഞെടുപ്പിലെ ബാലറ്റ് പെട്ടി
text_fieldsആദ്യ പൊതുതെരഞ്ഞെടുപ്പിലെ ബാലറ്റ് പെട്ടിയും വോട്ടിങ് സ്റ്റാമ്പുമായി അബ്ദുൽ സലിം പടവണ്ണ
മഞ്ചേരി: ഇലക്ട്രോണിക്സ് വോട്ടിങ് യന്ത്രങ്ങൾ മാത്രം കണ്ടവർക്ക് പഴയ ബാലറ്റ് പെട്ടിയും ബാലറ്റ് പേപ്പറിൽ വോട്ട് അടയാളപ്പെടുത്താൻ ഉപയോഗിച്ചിരുന്ന പ്രത്യേക വോട്ടിങ് സ്റ്റാമ്പും കാണണമെങ്കിൽ മഞ്ചേരിയിൽ വരാം. മുള്ളമ്പാറ സ്വദേശിയും ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവുമായ അബ്ദുൽ സലിം പടവണ്ണയുടെ ശേഖരത്തിലാണ് ഈ അപൂർവ വസ്തുക്കളുള്ളത്.
രാജ്യത്തെ ആദ്യ പൊതു തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചിരുന്ന ഈ ബാലറ്റ് പെട്ടി ഹൈദരാബാദിലെ ആൽവിൻ കമ്പനി നിർമിച്ചതാണ്. ഓരോ ബാലറ്റ് പേപ്പറും വേർതിരിച്ചെടുത്ത്, മഷിയിൽ മുക്കിയ വോട്ടിങ് സ്റ്റാമ്പ് ഉപയോഗിച്ച് കടലാസിൽ അടയാളം വെച്ചാണ് അന്ന് വോട്ട് രേഖപ്പെടുത്തിയിരുന്നത്.
വോട്ടെടുപ്പ് കഴിഞ്ഞാൽ ആ പേപ്പറുകൾ വീണ്ടും എടുത്ത് ഒന്നൊന്നായി എണ്ണും. ഏഴ് പതിറ്റാണ്ടോളം പല കൈകളിലൂടെ സഞ്ചരിച്ചിട്ടും, ബാലറ്റ് പേപ്പറിൽ അടയാളം വെച്ചിരുന്ന തെളിവുകൾ ഇന്നും വ്യക്തമായി കാണാൻ കഴിയുന്ന നിലയിലാണ് ഈ വോട്ടിങ് സ്റ്റാമ്പ്. പേപ്പർ ബാലറ്റ് ഉപയോഗിച്ചിരുന്ന കാലത്ത്, വോട്ടർ ചിഹ്നത്തിന് മുകളിൽ ഈ സ്റ്റാമ്പ് പതിപ്പിച്ചാണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

