കാളികാവിൽ ദമ്പതികളെ കളത്തിലിറക്കി ഇടതുമുന്നണി
text_fieldsറിയാസ് ബാബുവും ഭാര്യ ഉമ്മു ഹബീബയും, സി.ടി. സക്കരിയയും ഭാര്യ ജസ്നയും കുഞ്ഞുമായി
കാളികാവ്: ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥി പട്ടികയിൽ ഭാര്യയും ഭർത്താവും തൊട്ടടുത്ത വാർഡുകളിൽ മത്സര രംഗത്ത്. 21 ചേരിപ്പലം വാർഡിൽ സി.പി.എം പ്രാദേശിക നേതാവ് റിയാസ് പാലോളി മത്സരത്തിനറങ്ങുമ്പോൾ തൊട്ടടുത്ത19 ചിറ്റയിൽ വാർഡിൽ റിയാസിന്റെ ഭാര്യ കുറ്റീരി ഉമ്മുഹബീബ സി.പി.എം ബാനറിൽ തന്നെ മത്സര രംഗത്തുണ്ട്. യു.ഡി.എഫ് സ്വതന്ത്രൻ കെ.കെ. മുഹമ്മദ് എന്ന കുഞ്ഞാപ്പയാണ് റിയാസിന്റെ എതിരാളി.
കോൺഗ്രസിലെ പറമ്പത്ത് നസീമയാണ് ഉമ്മുഹബീബയുടെ എതിരാളി. 2020ൽ നടന്ന തെരഞ്ഞെടുപ്പിൽ ചേരിപ്പലം വാർഡിൽ നിന്ന് ഉമ്മുഹബീബ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഗ്രാമപഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളിലും എൽ.ഡി.എഫ് മുന്നണിയിൽ ദമ്പതിമാർ മത്സര രംഗത്തുണ്ട്. സി.പി.എം നിലമ്പൂർ ഏരിയ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് അംഗവും കൂടിയായ സി.ടി. സക്കരിയ വാർഡ് ഒന്നിൽ മത്സരിക്കുമ്പോൾ ഭാര്യ ജസ്ന രണ്ടാം വാർഡിൽ മത്സര രംഗത്തുണ്ട്.
അതിർത്തി പങ്കിടുന്ന വാർഡുകളിൽ സക്കരിയയും ജസ്നയും ഒരുമിച്ച് പ്രചരണത്തിറങ്ങി. കറുത്തേനി വാർഡ് തിരിച്ചുപിടിക്കാൻ കരുത്താനായ സ്ഥാനാർഥിയെ നിർത്തി ലീഗും കളത്തിൽ സജീവമായി ഉണ്ട്. cസക്കരിയയുടെ എതിർ സ്ഥാനാർഥി സി.ടി. ചെറിയാണ്. രണ്ടാം വാർഡിൽ ജസ്നാ ഇഖ്ബാലാണ് യു.ഡി.എഫ് സ്ഥാനാർഥി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

