മുണ്ടക്കടവിൽ വയോധികന് കരടിയുടെ ആക്രമണത്തിൽ പരിക്ക്
text_fieldsകരുളായി: വനത്തിൽ വനവിഭവം ശേഖരിക്കാൻ പോയ ആദിവാസി വയോധികന് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റു. കരുളായി ഉൾവനത്തിലെ മുണ്ടക്കടവ് ഉന്നതിയിലെ ശങ്കരനാണ്(60) കരടിയുടെ ആക്രമണത്തിനിരയായത്. വ്യാഴാഴ്ച രാവിലെ 11 ഓടെ വനത്തിനകത്ത് ശങ്കരൻ പച്ചമരുന്ന് ശേഖരിക്കുന്നതിനിടയിലാണ് കരടി ആക്രമിച്ചത്.
കുറ്റിക്കാട്ടിൽനിന്ന് ശങ്കരന്റെ പിൻഭാഗത്തുകൂടി വന്ന കരടി കഴുത്തിൽ പിടിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രണ്ട് കൈയിലും കടിച്ച് പരിക്കേൽപ്പിച്ചു. പിടിച്ചുമാറ്റാൻ ശ്രമിക്കുകയും നിലവിളിക്കുകയും ചെയ്തതോടെ കരടി കാട്ടിലേക്ക് ഓടിമറഞ്ഞു.
ശങ്കരന്റെ കരച്ചിൽ കേട്ടാണ് സമീപ ഭാഗത്ത് പച്ചമരുന്ന് ശേഖരിക്കുകയായിരുന്ന മധുവും രമേശനും ഓടിയെത്തിയത്. രണ്ടു കൈകൾക്കും കടിയേറ്റ ശങ്കരനെ ഇവർ നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

