പയ്യാക്കോട്ട് വീട് കത്തിനശിച്ചു
text_fieldsപയ്യാക്കോട് കത്തിനശിച്ച കുന്നനാത്ത് കുഞ്ഞയമുവിന്റെ
വീടിന്റെ ഉൾഭാഗം
കരുവാരകുണ്ട്: അഗ്നിബാധയിൽ വീടിന്റെ ഉൾഭാഗം കത്തിനശിച്ചു. പയ്യാക്കോട് കുന്നനാത്ത് കുഞ്ഞയമുവിന്റെ വീട്ടിലാണ് ശനിയാഴ്ച ഉച്ചക്ക് അഗ്നിബാധയുണ്ടായത്.
ഈ സമയം വീട്ടിൽ ആളില്ലാത്തതിനാൽ ദുരന്തം ഒഴിവായി. വൈദ്യുതി ഷോർട് സർക്യൂട്ടാണ് കാരണം. കുഞ്ഞയമുവും ഭാര്യയും ടൗണിലേക്കും ഇവരുടെ മാതാവ് തൊട്ടടുത്ത ബന്ധുവീട്ടിലേക്കും പോയ സമയത്താണ് അഗ്നിബാധയുണ്ടായത്.
വയറിങ് പൂർണമായും തകർന്നു. വീടിന്റെ സീലിങ്, ഫാൻ, ടി.വി തുടങ്ങിയ വൈദ്യുതോപകരണങ്ങൾ, ജനലുകൾ തുടങ്ങിയവ നശിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ഉണ്ണീൻകുട്ടി, വാർഡ് അംഗം നൗഷാദലി കുരിക്കൾ എന്നിവർ വീട് സന്ദർശിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

