അതിഥി തൊഴിലാളിയെ കുത്തേറ്റ നിലയിൽ കണ്ടെത്തി
text_fieldsകൊളത്തൂർ: പുഴക്കാട്ടിരി പഞ്ചായത്ത് ഓഫിസിന് മുൻവശത്തുള്ള കെട്ടിടത്തിൽ താമസിച്ചിരുന്ന അതിഥി തൊഴിലാളിക്ക് കുത്തേറ്റു. പശ്ചിമബംഗാൾ ഇച്ചുഭാഗ്ര സ്വദേശി അൽമാൻ മോണ്ടലി (30) നാണ് കുത്തേറ്റത്. കൂടെ താമസിക്കുന്ന ആസാം സോനിത്പൂർ സ്വദേശി ബാദിസ്ഥദാസ് ആണ് കുത്തിയത്. പ്രതി ഒളിവിലാണ്. രണ്ടു പേരും ചൊവ്വാഴ്ച രാത്രി വൈകിയും വാക്കേറ്റത്തിലേർപ്പെട്ടിരുന്നതായി നാട്ടുകാർ പറഞ്ഞു.
ബുധനാഴ്ച പുലർച്ചെ രണ്ടു മണിക്കാണ് കത്തിക്കുത്ത് ഉണ്ടാവുന്നത്. കെട്ടിടത്തിന്റെ മുകൾ നിലയിലാണ് താമസം. കുത്തേറ്റ് ഗുരുതര പരിക്ക് പറ്റിയ അൽമാൻ മോണ്ടൽ മുകളിൽ നിന്നിറങ്ങി കട വരാന്തയിൽ കുഴഞ്ഞു വീഴുകയായിരുന്നു.
കോട്ടക്കൽ ഭാഗത്തേക്ക് ഇറച്ചിക്കോഴിയുമായി പോവുകയായിരുന്ന വാഹനത്തിലുള്ളവർ രക്തം വാർന്ന് പരിക്കേറ്റുക്കിടക്കുന്ന ആളെ കണ്ടു കൊളത്തൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.
പോലീസ് എത്തി മോണ്ടലിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്യാസന്നനില തരണം ചെയ്തിട്ടുണ്ടെങ്കിലും മോണ്ടലിന്റെ മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലിസ് പറഞ്ഞു.
ഒളിവിലുള്ള പ്രതിക്കായി സൈബർ പോലീസിന്റെ സഹകരണത്തോടെ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും കൊളത്തൂർ പൊലിസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.