Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനധികൃത പാര്‍ക്കിങ്ങും കൈയേറ്റവും; കടിഞ്ഞാണിടാൻ കൊണ്ടോട്ടി

text_fields
bookmark_border
നടപടി കർശനമാക്കാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ ധാരണ
അനധികൃത പാര്‍ക്കിങ്ങും കൈയേറ്റവും; കടിഞ്ഞാണിടാൻ കൊണ്ടോട്ടി
cancel
camera_alt

കൊണ്ടോട്ടി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തില്‍ ടി.പി. അഷ്‌റഫലി എം.എല്‍.എ സംസാരിക്കുന്നു

കൊണ്ടോട്ടി: ഗതാഗതക്കുരുക്ക് രൂക്ഷമായ കൊണ്ടോട്ടിയില്‍ റോഡരികുകളിലെ കൈയേറ്റങ്ങളും അനധികൃത വാഹന പാര്‍ക്കിങ്ങും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ കൊണ്ടോട്ടിയില്‍ ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തില്‍ ധാരണ. പോത്തുവെട്ടിപ്പാറ മുതല്‍ നീറ്റാണി വരെയുള്ള ഭാഗങ്ങളില്‍ പ്രത്യേക പരിശോധന നടത്തി നിയമപരമായ നടപടികള്‍ ഊർജിതമാക്കാന്‍ കൊണ്ടോട്ടി നഗരസഭാധ്യക്ഷന്‍ യു.കെ. മമ്മദിശയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

ദേശീയപാതയില്‍ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ പ്രഖ്യാപിച്ച ഫ്ലൈ ഓവര്‍ പദ്ധതിയുടെ മണ്ണ് പരിശോധന അടുത്ത ദിവസം ആരംഭിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത ടി.പി. അഷ്‌റഫലി എം.എല്‍.എ വ്യക്തമാക്കി. പദ്ധതിക്കായി 10 കോടി രൂപയാണ് സര്‍ക്കാര്‍ ബജറ്റില്‍ അനുവദിച്ചിരുന്നത്. ഇതിന്റെ ഉദ്യോഗസ്ഥതല സ്ഥലപരിശോധന കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.

നുഹ്‌മാന്‍ ജങ്ഷനിലെ ഗതാഗതക്കുരുക്ക്, കരിപ്പൂര്‍ വിമാനത്താവള കവാടത്തിലെ അനധികൃത പാര്‍ക്കിങ് എന്നിവ സംബന്ധിച്ച പരാതികള്‍ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഡി.വൈ.എസ്.പി എ.ടി. ജോണ്‍സണ്‍ അറിയിച്ചു. താലൂക്ക് ആശുപത്രി കവാടത്തിന് മുന്നിലെ ഓട്ടോ പാര്‍ക്കിങ് സംബന്ധിച്ച പ്രശ്‌നം പരിഹരിക്കുന്നതിന് നഗരസഭ, പൊലീസ്, ആര്‍.ടി.ഒ, ഓട്ടോ തൊഴിലാളി യൂനിയന്‍ എന്നിവരുടെ സംയുക്ത പരിശോധനക്ക് ശേഷം ഉചിതമായ നടപടി കൈക്കൊള്ളാനും നഗരത്തില്‍ സൂചന ബോര്‍ഡുകളും ദിശ ബോര്‍ഡുകളും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനമായി.

കൊണ്ടോട്ടിയില്‍ 10 കോടി രൂപ വകയിരുത്തി നഗരസഭ നടപ്പാക്കുന്ന നഗര സൗന്ദര്യവത്കരണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്ന് നഗരസഭാധ്യക്ഷന്‍ യു.കെ. മമ്മദിശ വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായുള്ള കാഞ്ഞിരത്തിങ്ങല്‍ ഇടവഴി സ്ലാബ് നിർമാണം പൂര്‍ത്തീകരിച്ചു. തങ്ങള്‍സ് റോഡിലെ ഡ്രൈനേജ് പുനര്‍നിർമാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ഖാസിയാരകം ചീനിത്തോട് നടപ്പാത സ്ലാബ് നിര്‍മാണം, വെണ്ണേങ്കോട്ട് പള്ളിയാളി ഡ്രൈനേജ് നിർമാണം, കൊടിമരം കുമ്മിണിപ്പാറ റോഡിലെ പാലം നിർമാണം എന്നിവ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം യോഗത്തില്‍ അറിയിച്ചു.

നഗരസഭ ഉപാധ്യക്ഷ ആയിഷ ബിന്ദു, സ്ഥിരം സമിതി അധ്യക്ഷരായ കെ. റഷീദലി, ഇ.എം. റഷീദ്, സഫറുദ്ദീന്‍ കുനൂക്കര, നസ്‌റീന തരുവറ, കൗണ്‍സിലര്‍മാരായ ടി.കെ. അസീസ്, എട്ടിയകത്ത് ബഷീര്‍, പി. അബ്ദുറഹിമാന്‍, മജീദ് കുടുക്കന്‍, സലാം മനാത്തൊടി, പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. സംഗീത്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ. മുഹമ്മദ് ഷഫീഖ്, ട്രാഫിക് എസ്.ഐ അനില്‍കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ സുബിന്‍ ജോസഫ്, വിവിധ വകുപ്പുദ്യോഗസ്ഥരായ പി. സുദര്‍ശന, ഇ. പ്രമോദ്, എ. ജിനു, ഫക്രുദ്ദീന്‍ അലി, സി. മുഹമ്മദ് സലിം, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.വി.എ. ലത്തീഫ്, ദാവൂദ് കുന്നംപള്ളി, മുന്നാസ് പാറക്കല്‍, എ. ഷാജു, നൗഷാദ് ചുള്ളിയന്‍, യൂസഫ് കൊളത്തൂര്‍, സംഘടന പ്രതിനിധികളായ ശാദി മുസ്തഫ, ആസിഫ് ആലുങ്ങല്‍, കെ. ബാലന്‍, അബ്ദുല്‍ അനീസ്, വി.പി. മജീദ്, എന്‍. അബ്ദുല്‍ ഖാദര്‍, സി.പി. സാജിദ്, സി. മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kondotty Moves to Curb Illegal Parking
Next Story