മുതിർന്നവർക്കുള്ള സീറ്റ് നിഷേധിച്ചു; മന്ത്രിക്ക് പരാതി നൽകി യാത്രക്കാരി
text_fieldsസ്വകാര്യ ബസിൽ കണ്ടക്ടറോട് സീറ്റ് ആവശ്യപ്പെടുന്ന യാത്രക്കാരി ശാരദ
കോട്ടക്കൽ: മുതിർന്ന പൗരന്മാർക്കുള്ള സീറ്റിൽ ഇരിക്കാൻ അനുവദിക്കണമെന്ന ആവശ്യത്തിന് കണ്ടക്ടറും മറ്റു വനിത യാത്രക്കാരും അപമാനിച്ച സംഭവത്തിൽ മന്ത്രിക്കും വകുപ്പ് മേധാവികൾക്കും പരാതി നൽകി വിരമിച്ച വനിത ഹെഡ് പോസ്റ്റ് മാസ്റ്റർ. കോഴിക്കോട്-തൃശൂർ റൂട്ടിൽ സർവിസ് നടത്തുന്ന ‘സ്ട്രെയ്ഞ്ചർ’ സ്വകാര്യ ബസ് കണ്ടക്ടർക്കെതിരെയാണ് പുത്തൂർ അരിച്ചോൾ സ്വദേശിനി ടി.കെ. ശൈലജ (62) പരാതി നൽകിയത്. രാമനാട്ടുകരയിൽ നിന്നും ചങ്കുവെട്ടിയിലേക്ക് ബസ് കയറിയതാണ് ഇവർ.
അർഹതപ്പെട്ട സീറ്റിൽ ഉണ്ടായിരുന്നത് കൗമാരക്കാരായ പെൺകുട്ടികളും. ഒട്ടേറെ രോഗങ്ങളാൽ പ്രയാസപ്പെടുന്നതിനാൽ കണ്ടക്ടറോട് സീറ്റ് ഒഴിഞ്ഞുതരാൻ ആവശ്യപ്പെട്ടു. എന്നാൽ, ഗുരുവായൂർക്കുള്ള യാത്രക്കാരാണ്, നിങ്ങൾ പ്രശ്നമുണ്ടാക്കരുതെന്ന മറുപടിയാണ് നൽകിയത്. ഏറെനേരം ആവശ്യപ്പെട്ടിട്ടും മുതിർന്ന പൗരൻമാർക്കുള്ള സീറ്റ് ഇരിക്കാൻ വിട്ടുനൽകാതെ കണ്ടക്ടർ മറ്റു യാത്രക്കാർക്കൊപ്പം ചേർന്ന് വ്യക്തിപരമായി അവഹേളിച്ചെന്നാണ് പരാതി. മന്ത്രി കെ.ബി. ഗണേഷ് കുമാർ, ജില്ല കലക്ടർ, എ.ഡി.എം, ആർ.ടി.ഒ തുടങ്ങിയവർക്കാണ് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

