ദേവർഷിന്റെ കൈപ്പിടിക്കാൻ നാടൊരുങ്ങുന്നു
text_fieldsകോട്ടക്കൽ: ഒരു വയസ്സുകാരൻ ദേവർഷിന്റെ ശസ്ത്രക്രിയക്കാവശ്യമുള്ള പണം കണ്ടെത്താൻ നാടൊരുങ്ങുന്നു. ഘട്ടംഘട്ടമായി നടത്തേണ്ട രണ്ട് ഓപറേഷന് വേണ്ടി 15 ലക്ഷം രൂപ സ്വരൂപിക്കാനായി തിങ്കളാഴ്ച യോഗം ചേർന്ന് തുടർനടപടികൾ സ്വീകരിക്കാനാണ് തീരുമാനം. എടരിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഫസലുദ്ദീൻ തയ്യിലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജനപ്രതിനിധികൾ, ഗവ. വനിത പോളി പ്രിൻസിപ്പൽ ഡോ. ഫെറോസ്, എൻ.എസ്.എസ് പ്രോഗ്രാം കോഓഡിനേറ്റർ രജീഷ്, സ്റ്റാഫ് ക്ലബ് സെക്രട്ടറി രതീഷ്, പി.ടി.എ വൈസ് പ്രസിഡന്റ് അബൂബക്കർ, വളന്റിയർമാർ എന്നിവർ പങ്കെടുക്കും. ദേവർഷ് ചികിത്സധനസഹായ സമിതി എന്ന പേരിൽ ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതടക്കമുള്ള നടപടികൾ യോഗത്തിൽ സ്വീകരിക്കും.
രക്ഷാധികാരി, കൺവീനർ എന്നിവരെ ഉൾപ്പെടുത്തിയാകും കമ്മിറ്റി രൂപവത്കരിക്കുക. പ്രസിഡന്റ്, വാർഡ് അംഗം എന്നിവരുടെ പേരിലായിരിക്കും അക്കൗണ്ട് തുടങ്ങുക. ശേഷം സുമനസ്സുകളുടെ സഹകരണത്തോടെ പണം കണ്ടെത്തും. എൻ.എസ്.എസ് വളന്റിയർമാരുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ കാമ്പയിൻ ആരംഭിച്ചും ധനശേഖരണം നടത്തും. രണ്ടാഴ്ചക്കകം സാമ്പത്തിക സഹായം പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃ തർ. പോളി കോളജ് കാന്റീനിലെ തൊഴിലാളിയാണ് ശസ്ത്രക്രിയ നേരിടുന്ന ദേവർഷിന്റെ പിതാവ് സുബീഷ്. പപ്പടം വിറ്റും മറ്റു തൊഴിൽ ചെയ്തും നിർധന കുടുംബം ആശുപത്രി ചെലവിലേക്കായി പണം കണ്ടെത്തുന്നത്.
ജനനസമയത്ത് കാണപ്പെടുന്ന അപൂർവ അവസ്ഥയായ ബ്ലാഡർ എക്സ്ട്രോഫി ബാധിതനാണ് ദേവർഷ്. മൂത്രസഞ്ചി തുറന്നിരിക്കുന്നതിനാൽ മൂത്രം സംഭരിക്കാനോ പ്രവർത്തിക്കാനോ കഴിയില്ല. ജനിച്ച നാൾ മുതൽ മൂത്രം ചോരുന്ന സ്ഥിതി. മൂത്രസഞ്ചി അടയ്ക്കാനും ആവശ്യാനുസരണം ശരീരഭാഗങ്ങൾ പൂർവ്വസ്ഥിതിയിലാക്കാനുമാണ് ശസ്ത്രക്രിയ. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലായിരുന്നു ചികിത്സ. മൂന്ന് ഓപറേഷൻ ചെയ്താൽ മാത്രമേ കുട്ടിയെ സാധാരണ നിലയിലേക്ക് തിരിച്ചെത്താൻ സാധിക്കുവെന്നായിരുന്നു ഡോക്ടർമാർ നൽകിയ നിർദേശം.
പിറന്നുവീണ പതിനഞ്ചാം നാളായിരുന്നു ആദ്യ ഓപറേഷൻ. സുമനസ്സുകളുടേയും എടരിക്കോട്ടെ നാട്ടുകാർ, വ്യാപാരികൾ, യങ് ചലഞ്ചേഴ്സ് ക്ലബ്ബ്, മഹല്ല് കമ്മിറ്റി, സുമനസ്സുകൾ എന്നിവരുടെ സഹായത്തോടെ ആറുലക്ഷം രൂപയായിരുന്നു ചെലവ്. ആറുമാസത്തിനകം രണ്ടാമത്തേതും പിന്നീട് മൂന്നാമത്തേതും ചെയ്യണമെന്നായിരുന്നു ഡോക്ടർമാർ നൽകിയ നിർദേശം. പണം തിരിച്ചടിയായതോടെ ഇപ്പോൾ ഒരുവർഷം കഴിഞ്ഞു. 24 കൊല്ലമായി എടരിക്കോടും പരിസരത്തുമായി ഭാര്യ അജ്ജലിക്കും മകൾ ശ്രീഭദ്രക്കുമൊപ്പം പന്തക്കൻ കുണ്ടിലെ ക്വാർട്ടേഴ്സിലാണ് കുടുംബം താമസിക്കുന്നത്. ദേവർഷിന്റെ തീരാദുരിതം ‘മാധ്യമം’ വാർത്ത നൽകിയതോടെയാണ് നാട് കൈക്കോർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.