മാധ്യമം-കള്ളിയത്ത് ടി.എം.ടി ഫുട്ബാൾ കാരവൻ; ആവേശമുയർത്തി അഞ്ചാം ദിനം
text_fieldsമാധ്യമം-കള്ളിയത്ത് ടി.എം.ടി ഫുട്ബാൾ കാരവന്റെ അഞ്ചാം ദിവസത്തെ പര്യടനം പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ്.എസ് സ്കൂളിൽ പി.ടി.എ പ്രസിഡന്റ് ടി.ടി. അബ്ദുൽ കരീം
ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം: കള്ളിയത്ത് ടി.എം.ടിയുമായി ചേർന്ന് മാധ്യമം സ്പോർട്സ് നടത്തുന്ന ഫുട്ബാൾ കാരവന്റെ അഞ്ചാം ദിവസത്തെ പര്യടനം പ്രൗഢമായി. വ്യാഴാഴ്ച വളാഞ്ചേരി പൂക്കാട്ടിരിയിലെ ഐ.ആർ.എച്ച്.എസ്.എസ് സ്കൂൾ ഗ്രൗണ്ടിൽനിന്ന് ആരംഭിച്ച കാരവൻ കടുങ്ങാത്തുകുണ്ട്, കോട്ടക്കൽ, ചങ്കുവെട്ടി നഗരങ്ങളിൽ പര്യടനം നടത്തി.
ഐ.ആർ.എച്ച്.എസ്.എസ് സ്കൂളിൽ കാരവന്‍റെ കിക്കോഫ് ടി.ടി. അബ്ദുൽ കരീം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് നാദിറ, കായികാധ്യാപകൻ ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു. വളാഞ്ചേരി വി.എച്ച്.എസ്.എസിലെ കാരവന്‍റെ ഉദ്ഘാടനം വളാഞ്ചേരി സബ് ഇൻസ്പെക്ടർ എം.ജി. ശശി കുമാർ നിർവഹിച്ചു. പ്രിൻസിപ്പൽമാരായ എം.ബി. ഫാത്തിമക്കുട്ടി, പി. സുധീർ, സ്കൂൾ മാനേജർ കെ. ഗോപാലകൃഷ്ണൻ, കായികാധ്യാപകരായ കെ.ടി. സജിത്ത്, കെ. രഞ്ജിനി തുടങ്ങിയവർ പങ്കെടുത്തു.
വളവന്നൂർ കടുങ്ങാത്തുകുണ്ടിലെ ജില്ല ആയുർവേദ ആശുപത്രിയിലും കാരവനെത്തി. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കാരവൻ നവോന്മേഷം പകർന്നു. ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ഷഹീർ കിക്കോഫ് നിർവഹിച്ചു. ഡോക്ടർമാരായ രാഹുൽ രവി, ബിബിൻ മാത്യു, അശ്വിനി, ശ്രീപ്രിയ, സിസ്റ്റർ ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.
കോട്ടക്കൽ സൈൻ റസ്റ്റാറന്‍റിൽ നടന്ന കാരവൻ കോട്ടക്കൽ സൈൻ മാനേജർ ഹിശാം ഉദ്ഘാടനം ചെയ്തു. മാനേജർ ഫവാസ്, അസി. സബ് ഇൻസ്പെക്ടർ വത്സല തുടങ്ങിയവർ സംബന്ധിച്ചു. കോട്ടക്കൽ രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ കെ.പി. മജീദ് കാരവന് കിക്കോഫ് കുറിച്ചു. പ്രധാനാധ്യാപിക ബബിത, അധ്യാപകരായ ഗിരീഷ്, ഷാഹുൽ ഹമീദ്, എം. നാസർ, സക്കീർ ഹുസൈൻ, സംസ്ഥാന ഫുട്ബാൾ താരവും സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയുമായ മർവ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. ചങ്കുവെട്ടി ടൗണിലെ കാരവൻ ബ്രിട്ട്കോ ആൻഡ് ബ്രിട്ട്കോ കോട്ടക്കൽ ജനറൽ മാനേജർ ചെറീത് ലാൽ ഉദ്ഘാടനം ചെയ്തു.
മികച്ച ജനപങ്കാളിത്തമാണ് ഓരോ ഇടങ്ങളിലും കാരവന് ലഭിച്ചത്. ഷൂട്ടൗട്ട്, ക്വിസ്, ജഗ്ലിങ് തുടങ്ങിയ മത്സരങ്ങളും കായികതാരങ്ങളെ ആദരിക്കൽ, ഫുട്ബാൾ വിശകലനങ്ങൾ, പഴയ കളിക്കാരുടെ ഓർമകൾ തുടങ്ങിയ പരിപാടികളും നടന്നു. മത്സരത്തിൽ വിജയികളായവർക്ക് മാധ്യമം റസിഡൻറ് എഡിറ്റർ ഇനാം റഹ്മാൻ, കൊച്ചി മാർക്കറ്റിങ് സോണൽ മാനേജർ പി.ഐ. മുഹമ്മദ് റഫീഖ്, ക്ലൈന്‍റ് റിലേഷൻ മാനേജർ ബിബിൻസ് തുടങ്ങിയവർ സമ്മാനം വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

