മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്ത സ്ഥാപനങ്ങൾക്ക് പിഴ
text_fieldsമഞ്ചേരി നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തുന്നു
മഞ്ചേരി: മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടിയുമായി മഞ്ചേരി നഗരസഭ ആരോഗ്യ വിഭാഗം.
നഗരസഭ വാർഡ് 14 ൽ സ്വകാര്യ ഹോട്ടലിന് പിറകുവശത്തുള്ള കിണറിൽ മാലിന്യങ്ങൾ തള്ളിയവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഈ ഭാഗത്ത് മാലിന്യം അലക്ഷ്യമായി തള്ളുന്നതുമായി ബന്ധപ്പെട്ട് വാർഡ് കൗൺസിലർ ഷറീന ജവഹർ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നഗരസഭ ക്ലീൻ സിറ്റി മാനേജർ ജെ.എ. നുജൂമിന്റെ നിർദേശപ്രകാരമാണ് നഗരസഭ ഹെൽത്ത് എൻഫോഴ്സ്മെന്റ് വിഭാഗം സ്ഥലത്ത് പരിശോധന നടത്തിയത്. കിണറിനകത്തും ഇടവഴികളിലുമായി മാലിന്യം അലക്ഷ്യമായി തള്ളുന്നതായി കണ്ടെത്തി.
തുടർന്ന് നഗരസഭ ശുചീകരണം വിഭാഗം തൊഴിലാളികളെ ഉപയോഗിച്ച് പരിശോധിച്ചതിൽ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തി നോട്ടീസ് നൽകി.
നേരത്തെയും ഈ പ്രദേശത്ത് മാലിന്യം തള്ളിയവർക്ക് നോട്ടീസ് നൽകിയിരുന്നു. മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സി. രതീഷ്, എൻ.സി. ആതിര, ആരോഗ്യ വിഭാഗം ജീവനക്കാരായ ഗോപകുമാർ, ബാലൻ, ഡ്രൈവർ പി. ജയേഷ് എന്നിവർ പരിശോധനയിൽ
പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.