തദ്ദേശ സ്ഥാപനങ്ങളിൽ നികത്താതെ കിടക്കുന്നത് 436 തസ്തികകൾ
text_fieldsമലപ്പുറം: ജില്ലയിൽ തദ്ദേശ വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി നികത്താതെ കിടക്കുന്നത് 436 തസ്തികകൾ. എൽ.എസ്.ജി.ഡി ജനറൽ ട്രാൻസ്ഫർ മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം (എം.ഐ.എസ്) പോർട്ടലിലൂടെ പുറത്തുവിട്ട കണക്ക് പ്രകാരമാണിത്. തദ്ദേശ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക പേരു ചേർക്കലുമായി ബന്ധപ്പെട്ട് തിരക്കിലാണ്. പേര് ചൊവാഴ്ച വരെയാണ് പേരുചേർക്കാനുള്ള സമയം.
ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് പരിശോധനയും ഹിയറിങും നടക്കുന്നത്. ഇതിനിടെ ജീവനക്കാരുടെ കുറവ് ഉദ്യോഗസ്ഥർക്ക് അമിത ഭാരത്തിനും കാരണമാകുന്നുണ്ട്. നിലവിൽ പലയിടങ്ങളിലും ഒഴിവുള്ള തസ്തികകളിലേക്ക് മാറ്റ ഉത്തരവുകൾ വന്നിട്ടുണ്ടെങ്കിലും വോട്ടർപട്ടിക പരിശോധന നടക്കുന്ന സാഹചര്യത്തിൽ നേരത്തെ ജോലി ചെയ്തിരുന്ന സ്ഥലങ്ങളിൽ നിന്ന് വിടുതൽ നൽകിട്ടില്ല.
മുനിസിപ്പൽ സെക്രട്ടറിമാർക്ക് അടക്കം ആഗസ്റ്റ് പൂർത്തിയാകുന്നത് വരെ വിടുതൽ താൽക്കാലികം തടഞ്ഞ് വെച്ചിരിക്കുകയാണ്. സീനിയർ ക്ലർക്ക് വിഭാഗത്തിലാണ് കൂടുതൽ ഒഴിവുകളുള്ളത്. 45 തദ്ദേശ സ്ഥാപനങ്ങളിലായി 65 തസ്തികകളിൽ നിയമ നടപടി ബാക്കിയുണ്ടെന്ന് പോർട്ടലിലെ കണക്ക് പറയുന്നു. 10 തദ്ദേശ സ്ഥാപനങ്ങളിലായി രണ്ട് മുതൽ ഏഴ് ഒഴിവുകൾ വരെ നികത്താതെ കിടക്കുന്നുണ്ട്. 47 തദ്ദേശ സ്ഥാപനങ്ങളിലായി ക്ലർക്ക് തസ്തികയിൽ 60 ഒഴിവുകളുണ്ട്. ഇതിൽ 12 തദ്ദേശ സ്ഥാപനങ്ങളിൽ രണ്ടോ, മൂന്നോ ഒഴിവുകൾ നികത്താനുണ്ട്. 34 ഗ്രാമപഞ്ചായങ്ങളിൽ സെക്രട്ടറിമാരുടെ തസ്തികയും നികത്താനുണ്ടെന്ന് എം.ഐ.എസ് പറയുന്നു. ഉദ്യോഗസ്ഥർക്ക് അധിക ചുമതല നൽകിയാണ് ഇവിടങ്ങളിൽ പ്രവർത്തനം നടക്കുന്നത്. 29 തദ്ദേശ സ്ഥാപനങ്ങളിൽ ഓരോ അക്കൗണ്ടന്റുമാരുടെയും 21 തദ്ദേശ സ്ഥാപനങ്ങളിലായി 28 ഗ്രേഡ് മൂന്ന് തസ്തികയിൽ ഓവർസിയർമാരുടെയും ഒഴിവുമുണ്ട്.
22 തദ്ദേശ സ്ഥാപനങ്ങളിലായി 24 ഗ്രേഡ് ഒന്ന് എക്സറ്റൻഷൻ ഓഫിസറുടെ തസ്തികയുണ്ട്. പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് സെക്കന്റ് 22, ഹെഡ് ക്ലർക്ക് 17, എക്സ്റ്റഷൻ ഓഫിസർ ഗ്രേഡ് സെക്കന്റ് 14, പഞ്ചായത്ത് അസി.സെക്രട്ടറി 13, സെക്കൻഡ് ഗ്രേഡ് ഓവർസിയർ 13, സിവിൽ വിങ് അസി.എഞ്ചിനീയർ 12, തേഡ് ഗ്രേഡ് ഡ്രാഫ്റ്റ് മാൻ 11, സെക്കന്റ് ഗ്രേഡ് ഡ്രാഫ്റ്റ് മാൻ 10, ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ് മാൻ ഒമ്പത്, ഫുൾടൈം സീപ്പർ ഏഴ്, ജൂനിയർ സൂപ്രണ്ട് അഞ്ച്, വാച്ച് മാൻ അഞ്ച്, ജൂനിയർ ഹെൽത്ത് ഇസ്പെക്ടർ ഗ്രേഡ് സെക്കന്റ് അഞ്ച്, ഹെഡ് അക്കൗണ്ടന്റ് നാല്, അസി.ടൗൺ പ്ലാനർ നാല്, ലോവർ ഡിവിഷൻ ടൈപിസ്റ്റ് നാല്, ഓഫിസ് അറ്റൻഡൻറ് നാല്, ഓഫിസ് അറ്റൻഡൻറ് ഗ്രേഡ് ഫസ്റ്റ് മൂന്ന്, ഓഫിസ് അറ്റൻഡൻറ് ഗ്രേഡ് ഫസ്റ്റ് മൂന്ന്, ആയ മൂന്ന്, ജൂനിയർ സൂപ്രണ്ട് മൂന്ന്, ടൗൺ പ്ലാനർ സെക്കന്റ് ഗ്രേഡ് മൂന്ന്, സീനിയർ ഗ്രേഡ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രണ്ട്, മുനിസിപ്പൽ സെക്രട്ടറി രണ്ട്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രണ്ട്, ഫസ്റ്റ് ഗ്രേഡ് ഓവർ സിയർ രണ്ട്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹയർ ഗ്രേഡ് രണ്ട്, എക്റ്റൻഷൻ ഓഫിസർ രണ്ട്, നൈറ്റ് വാച്ച് മാൻ രണ്ട്, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഫസ്റ്റ് ഗ്രേഡ് ഒന്ന്, എംപർമെന്റ് ഓഫിസർ ഒന്ന്, സൂപ്രണ്ട് ഒന്ന്, ഫസ്റ്റ് ഗ്രേഡ് ഡ്രൈവർ ഒന്ന്, റവന്യു ഇൻസ്പെക്ടർ മൂന്ന്, അപ്പർ ഡിവിഷൻ ടൈപിസ്റ്റ് ഒന്ന്, സെക്കന്റ് ഗ്രേഡ് ഡ്രൈവർ ഒന്ന്, കോമ്പൗണ്ടർ ഒന്ന്, ഡ്രൈവർ കം ഓഫിസ് അറ്റൻഡൻറ് ഒന്ന്, ഡ്രൈവർ ഒന്ന് എന്നിങ്ങനെയാണ് ഒഴിവ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.