കുടിവെള്ളം കിട്ടാനില്ല ജനപ്രതിനിധികളും നാട്ടുകാരും ജലഅതോറിറ്റി ഓഫിസിൽ
text_fieldsപെരിന്തൽമണ്ണ: പെരിന്തൽമണ്ണ അർബൻ ശുദ്ധജല വിതരണ പദ്ധതിയെ ആശ്രയിക്കുന്ന പുലാമന്തോൾ കട്ടുപ്പാറയിലും പരിസരങ്ങളിലുമുള്ള നൂറുകണക്കിന് കുടുംബങ്ങൾ വെള്ളം കിട്ടാതെ ദുരിതത്തിൽ. പദ്ധതിയുടെ സംഭരണ ടാങ്കുകളുടെയും മോട്ടോറുകളുടെയും ശേഷി വർധിപ്പിച്ച് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളും ഗുണഭോക്താക്കളും പെരിന്തൽമണ്ണ ജല അതോറിറ്റി ഓഫിസിലെത്തി.
കട്ടുപ്പാറ ലക്ഷംവീട്, തെങ്ങിൻവളപ്പ്, കിളിയംപാറ, തിരുനാരായണപുരം, വടക്കേക്കര, പുളിങ്കാവ് മേഖലകളിലാണ് ജലക്ഷാമം. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജി കട്ടുപ്പാറയുടെ നേതൃത്വത്തിൽ വാർഡ് അംഗങ്ങളായ കെ. പി ഇഖ്ബാൽ, ഷജ് ല പള്ളത്ത്, നൂറുൽ അമീൻ, റാഷിദ, ഗുണഭോക്താക്കളായ ഇ. കെ സുനീർ, ബഷീർ ചീനിക്കൽ തുടങ്ങിയ 20 ഓളം പേർ ദുരിതം ബന്ധപ്പെട്ടവരെ ധരിപ്പിച്ച് നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

