ഉത്സവത്തിനിടെ യുവാവിന് വെടിയേറ്റ കേസ്: ഒരാൾകൂടി അറസ്റ്റിൽ
text_fieldsമിഥിലാജ്
പാണ്ടിക്കാട്: ഉത്സവത്തിനിടെ യുവാവിന് വെടിയേറ്റ കേസിൽ പ്രതിയായ ഒരാൾ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പാണ്ടിക്കാട് പൊലീസിന്റെ പിടിയിൽ. കൊടശ്ശേരി സ്വദേശിയായ നീലൻങ്ങോടൻ മിഥിലാജ് (33) ആണ് ബംഗളൂരു എയർപോർട്ടിൽ വെച്ച് പിടിയിലായത്.
കഴിഞ്ഞ മാസം 22ന് പുലർച്ചെ ചെമ്പ്രശ്ശേരി ഈസ്റ്റിലെ കുടുംബ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ കൊടശ്ശേരി - ചെമ്പ്രശ്ശേരി സ്വദേശികൾ തമ്മിൽ നടന്ന സംഘർഷത്തിൽ ചെമ്പ്രശ്ശേരി സ്വദേശി നെല്ലേങ്ങര ലുഖ്മാന് കഴുത്തിന് വെടിയേറ്റിരുന്നു. ലുഖ്മാനെ എയർഗൺ കൊണ്ട് വെടിവെച്ച പ്രധാന പ്രതിയുൾപ്പെടെ 15 പേരെ പാണ്ടിക്കാട് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി പാണ്ടിക്കാട് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. സംഭവശേഷം മിഥിലാജ് ഒളിവിലായിരുന്നു. പാണ്ടിക്കാട് സി.ഐ പ്രകാശന്റെ നിർദ്ദേശപ്രകാരം എ.എസ്.ഐമാരായ അനൂപ്, അമ്പിളി, മറ്റു ഉദ്യോഗസ്ഥരായ ഷമീർ കരുവാരക്കുണ്ട്, ഷൈജു, അനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.