നഗരസഭ കൈപിടിച്ചു; വയോധികർ സ്വപ്നങ്ങളിലേക്ക് ചിറകടിച്ചു
text_fieldsപരപ്പനങ്ങാടിയിലെ വയോജനങ്ങൾക്ക് നഗരസഭ സംഘടിപ്പിച്ച വിനോദയാത്ര ചെയർമാൻ
പി.പി. ഷാഹുൽ ഹമീദ് ഫ്ലാഗ് ഓഫ് ചെയ്യുന്നു
പരപ്പനങ്ങാടി: വയോജനങ്ങളെ പങ്കെടുപ്പിച്ച് നഗരസഭ ഭരണസമിതി നടത്തിയ ഉല്ലാസ യാത്ര 500 ഓളം പേർക്ക് ആവേശമായി. നഗരസഭ വാർഷിക പദ്ധതിയിൽ വയോജനങ്ങൾക്കായി ഉൾപ്പെടുത്തിയ വിവിധ പദ്ധതികളുടെ ഭാഗമായാണ് വിനോദ യാത്ര സംഘടിപ്പിച്ചത്. ഒമ്പത് ബസുകളിലായി ഒരു ദിവസം നീണ്ട് നിൽക്കുന്ന യാത്രയിൽ അവർ പ്രായം മറന്നു. വയോധികരുടെ യാത്രയിൽ പഴയ കാല ഓർമകൾ തിരയടിച്ചു. കാരണവന്മാരെ യാത്രയാക്കാൻ കുട്ടികളുമെത്തിയിരുന്നു. വിശ്രമ ജീവിതത്തിനിടയിൽ ഇത്തരം ഉല്ലാസ യാത്രകൾ മനസ്സിനും ശരീരത്തിനും വലിയ ഉണർവ് നൽകുമെന്ന് വയോധികർ പറഞ്ഞു.
നഗരസഭ ചെയർമാൻ പി.പി. ഷാഹുൽ ഹമീദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാർ, കൗൺസിലർമാർ, അംഗൻവാടി ടീച്ചർമാർ, വായോമിത്രം ഡോക്ടർ, മെഡിക്കൽ സ്റ്റാഫുകൾ എന്നിവർ യാത്രയെ അനുകമ്പിച്ചു. യാത്രയുടെ ഫ്ലാഗ് ഓഫ് നഗരസഭായ ചെയർമാൻ പി.പി. ഷാഹുൽഹമീദ് നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ബി.പി. ഷാഹിദ, സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺമാരായ കെ.പി. മുഹ്സിന, വൈറുന്നീസ താഹിർ, സീനത്ത് ആലി ബാപ്പു, വി.കെ. സുഹറ, സി. നിസാർ അഹമ്മദ്, മുൻ ഡെപ്യുട്ടി ചെയർപേഴ്സൻ കെ. ഷഹർബാനു, കൗൺസിലർമാരായ പി.വി. മുസ്തഫ, ബേബി അച്യുതൻ, കെ.സി. നാസർ, റസാഖ് തലക്കലകത്ത്, കോയ ഹാജിയാരകത്ത്, ടി.ആർ. റസാഖ്, അസീസ് കൂളത്ത്, ഐ.സി. ഡി.എസ് സൂപ്പർവൈസർ ഷീജ ജോസഫ്, വായോമിത്രം കോഓഡിനേറ്റർ അസീസ്, സംഘടക സമിതി അംഗങ്ങളായ പാലക്കണ്ടി വേലായുധൻ, സിദ്ധാർഥൻ, ദേവദാസ് എന്നിവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.