പ്രവാസി വ്യവസായിയുടെ കാരുണ്യം; 18 കുടുംബങ്ങൾക്ക് വീടുവെക്കാൻ ഭൂമി
text_fieldsപരപ്പനങ്ങാടി: ജീവകാരുണ്യ മേഖലയിൽ ശ്രദ്ധേയനായ ബിസിനസുകാരൻ ഡോ. കബീർ മച്ചിഞ്ചേരി 18 പാവപ്പെട്ട കുടുംബങ്ങൾക്ക് വീടുവെക്കാൻ സൗജന്യമായി നൽകുന്ന ഭൂമിയുടെ രേഖകൾ കൈമാറി. പാലത്തിങ്ങൽ എ.എം.യു.പി സ്കൂളിൽ ബി ടീം സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച ചടങ്ങിൽ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ വിതരണോദ്ഘാടനം നിർവഹിച്ചു.
ഡോ. കബീർ മച്ചിഞ്ചേരി അധ്യക്ഷനായി. ആതുര സേവനരംഗത്ത് പ്രവർത്തിക്കുന്ന ജില്ലയിലെ പരിരക്ഷ പാലിയേറ്റിവ് നഴ്സുമാരെയും പരപ്പനാട് എമർജൻസി ടീമിനെയും ആദരിച്ചു. പി. അബ്ദുൽ ഹമീദ് എം.എൽ.എ, മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ്, നഗരസഭാധ്യക്ഷൻ പി.പി. ഷാഹുൽ ഹമീദ്, വ്യാപാരി വ്യവസായി നേതാക്കളായ അഷ്റഫ് കുഞ്ഞാവാസ്, നൗഷാദ് സിറ്റി പാർക്ക്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടനാ നേതാക്കൾ എന്നിവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.