മുണ്ടകൻ കൃഷി വെള്ളത്തിൽ; നെൽകർഷകർ ദുരിതത്തിൽ
text_fieldsകനത്ത മഴയിൽ നശിച്ച മുണ്ടകൻ കൃഷി നെൽപ്പാടം
പരപ്പനങ്ങാടി: തുലാവർഷം മുണ്ടകൻ കൃഷിയെ കടപുഴക്കി. നഗര തണ്ടാണി പുഴ പാടശേഖര സമിതി വിത്തെറിഞ്ഞ നെൽവയലിലെ നാല് ഏക്കർ കൃഷിയാണ് ഞാറ് പൊട്ടുന്നതിന് മുമ്പേ വെള്ളത്തിൽ മുങ്ങിനശിച്ചത്.
നെൽകർഷകരായ കെ.കെ. മുസ്തഫ, കെ.കെ. അബ്ദുൽ അസീസ് തുടങ്ങിയവരുടെ മുണ്ടകൻ കൃഷിയാണ് വെള്ളത്തിൽ മുങ്ങിയത്. ആറ് ഏക്കറയോളം പാടശേഖരത്തെ നെൽവിത്തുകളാണ് കടപുഴകിയത്. ഏഴുദിവസം പ്രായമായ മുണ്ടകൻ കൃഷി കണക്കുകൂട്ടൽ പ്രകാരം ഞാറു തരും എന്ന് പ്രതീക്ഷിച്ച് നിൽക്കെയാണ് ഞാറിട്ട മറ്റു പാടശേഖരങ്ങളിലും ഭാഗികനഷ്ടം സംഭവിച്ചിട്ടുണ്ട്.
നഗരതണ്ടാണി പുഴ പാടശേഖര സമിതിയുടെ നേതൃത്വത്തിൽ സംഘടിത കാർഷിക മുന്നേറ്റത്തിന് മുതിർന്നവരുടെ നഷ്ടം സർക്കാർ ഏറ്റെടുത്ത് കർഷകരുടെ കൈപിടിച്ച് സഹായിക്കണമെന്ന് നഗര തണ്ടാണി പുഴ പാടശേഖര സമിതി നേതാക്കളായ കുന്നുമ്മൽ മുഹമ്മദ്, കെ.കെ. മുസ്തഫ, എം.പി. മുഹമ്മദ് എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

