നിജിഷക്ക് മരുന്ന് വേണം; വേദന കടിച്ചമർത്തി കുടുംബം
text_fieldsനിജിഷ
പരപ്പനങ്ങാടി: അർബുദ രോഗിയായ അധ്യാപികയും മാതാവും പറക്കമുറ്റാത്ത രണ്ടു പെൺമക്കളുമടങ്ങുന്ന കുടുംബം തീരാവേദനയിൽ. ചികിത്സക്കും കുടുംബത്തിന്റെ ചെലവിനും പണമില്ലാതെ വേദന തിന്നുകയാണ് കുടുംബം.
പരപ്പനങ്ങാടി അറ്റത്തങ്ങാടിക്കടുത്തെ നിജിഷയാണ് ദുരിതം പേറുന്നത്. എക്സൈസ് വകുപ്പിലെ താൽക്കാലിക ജീവനക്കാരനായ പിതാവ് വാഹന അപകടത്തിൽ മരിച്ചശേഷം മാതാവാണ് നാലു കുഞ്ഞുമക്കളെ വളർത്തിയത്. വിവാഹം കഴിച്ചയച്ചെങ്കിലും നിജിഷയുടെ ഭർത്താവ് രണ്ട് കൈക്കുഞ്ഞുങ്ങളെയും നൽകി മുങ്ങി.
വിവിധ വിദ്യാലയങ്ങളിൽ താൽക്കാലിക നൃത്താധ്യാപികയായി ജോലി ചെയ്ത് വാടകവീട്ടിൽ കഴിയുന്നതിനിടെയാണ് 2014ൽ അർബുദം നിജിഷയുടെ വഴിമുടക്കിയത്. അർബുദം അവസാന സ്റ്റേജിലെത്തിയതോടെ വേദന കടിച്ചമർത്തി തൊഴിലെടുക്കാൻ വയ്യാതെയായി. താമസിക്കുന്ന വീടിന്റെ വാടക നൽകാൻ ഗതിയില്ലാതെയായതോടെ ജമാഅത്തെ ഇസ്ലാമി മുൻ ഏരിയ ഓർഗനൈസർ കെ.പി. അബ്ദുൽ റഹീം സൗജന്യമായി നൽകിയ ഭൂമിയിൽ സെയ്തലവി കടവത്ത് ചെയർമാനായ പരപ്പനങ്ങാടി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ നാട്ടുകാരുടെ സഹായത്തോടെ നിർമിച്ചു നൽകിയ വീട് വലിയ ആശ്വാസമായി. അർബുദ വേദനക്ക് പുറമെ വേദനസംഹാരിയുടെ ഇഞ്ചക്ഷനെടുത്ത് ശരീരമാസകലം കടുത്ത പ്രയാസം നേരിടുകയാണ്.
അർബുദം സമ്മാനിച്ച പ്രയാസങ്ങൾ അതിജീവിക്കാൻ ഇതിനകം നിരവധി ശസ്ത്രക്രിയകൾക്ക് വിധേയമാകേണ്ടി വന്നു. ചികിത്സക്ക് പണം കണ്ടെത്തുന്നതോടൊപ്പം രണ്ടു പെൺകുട്ടികളുടെ പഠനവും മാതാവുൾപ്പെടുന്ന കുടുംബത്തിന്റെ ചെലവും കഴിയണം. ജി പേ നമ്പർ: +91 88915 72133 (ടി. നിജിഷ), അക്കൗണ്ട് നമ്പർ: 15770100097162. ഐ.എഫ്.എസ്.സി: FDRL0001577

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.