Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightParappanangadichevron_rightഇ​ന്ന് അ​ന്താ​രാ​ഷ്ട്ര...

ഇ​ന്ന് അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ ദി​നം; ജീ​വി​ത​വും ജോ​ലി​യും ല​ഹ​രി​ക്കെ​തി​രാ​യ പോ​രാ​ട്ട​മാ​ക്കി ബി​ജു പാ​റോ​ൽ

text_fields
bookmark_border
ഇ​ന്ന് അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ ദി​നം; ജീ​വി​ത​വും ജോ​ലി​യും ല​ഹ​രി​ക്കെ​തി​രാ​യ പോ​രാ​ട്ട​മാ​ക്കി ബി​ജു പാ​റോ​ൽ
cancel
camera_alt

ബി​ജു പാ​റോ​ൽ ല​ഹ​രി വി​രു​ദ്ധ ക്ലാ​സെ​ടു​ക്കു​ന്നു (ഫ​യ​ൽ)

പ​ര​പ്പ​ന​ങ്ങാ​ടി: തി​രൂ​ർ എ​ക്സൈ​സ് റേ​ഞ്ച് അ​സി​സ്റ്റ​ന്റ് ഇ​ൻ​സ്പെ​ക്ട​ർ ബി​ജു​വി​ന് ല​ഹ​രി​ക്കെ​തി​രാ​യ യു​ദ്ധം തൊ​ഴി​ൽ മാ​ത്ര​മ​ല്ല, സാ​മൂ​ഹി​ക പോ​രാ​ട്ടം കൂ​ടി​യാ​ണ്. ല​ഹ​രി​യു​ടെ ച​തി​ക്കു​ഴി​യി​ൽ പെ​ട്ടു​പോ​യ​വ​രെ ചേ​ർ​ത്തു​പി​ടി​ച്ചു ജീ​വി​തം തി​രി​ച്ചു ന​ൽ​കാ​നും പു​തു​ത​ല​മു​റ ല​ഹ​രി​യു​ടെ കെ​ണി​യി​ൽ പെ​ടാ​തി​രി​ക്കാ​ൻ സ​മൂ​ഹ​ത്തെ കാ​വ​ൽ പോ​രാ​ളി​ക​ളാ​ക്കാ​നും ബി​ജു പാ​റോ​ൽ ന​ട​ത്തു​ന്ന ല​ഹ​രി വി​രു​ദ്ധ യു​ദ്ധം സ​മൂ​ഹ​ത്തി​ന് പ്ര​ത്യാ​ശ​യു​ടെ വെ​ളി​ച്ച​മാ​ണ്.

വി​ദ്യാ​ല​യ​ങ്ങ​ൾ, റെ​സി​ഡ​ന്റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ, ല​ഹ​രി വി​രു​ദ്ധ ജ​ന​കീ​യ കൂ​ട്ടാ​യ്മ​ക​ൾ, മ​ത സം​ഘ​ട​ന​ക​ൾ, മ​ഹ​ല്ല് ക​മ്മി​റ്റി​ക​ൾ എ​ന്നി​വ​യു​ടെ പ​രി​പാ​ടി​ക​ൾ, അ​ധ്യാ​പ​ക സം​ഘ​ട​ന നേ​തൃ​ത്വ കൂ​ട്ടാ​യ്മ​ക​ൾ, പൊ​തു​ജ​ന​വേ​ദി​ക​ൾ, പൊ​ലീ​സി​ന്റെ​യും എ​ക്സൈ​സി​ന്റെ​യും ഔ​ദോ​ഗി​ക പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി എ​ത്തു​ന്ന എ​ല്ലാ വേ​ദി​ക​ളി​ലും ല​ഹ​രി​യു​ടെ പ​രി​ണി​ത ഫ​ല​ങ്ങ​ളെ കു​റി​ച്ചും ദു​ര​ന്ത​ത്തെ കു​റി​ച്ചും ക​ണ​ക്കു​ക​ളും വ​സ്തു​ത​ക​ളും നി​ര​ത്തി​യു​ള്ള പ്ര​ഭാ​ഷ​ണ​ങ്ങ​ൾ. ബി​ജു​വി​ന്റെ പ്ര​യ​ത്നം ഇ​തി​ന​കം 3000 വേ​ദി​ക​ൾ പി​ന്നി​ട്ടു.

സ​ർ​വി​സി​ൽ 23 വ​ർ​ഷം പി​ന്നി​ട്ട ബി​ജു ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ല​ഹ​രി​ക്കെ​തി​രെ ബോ​ധ​വ​ത്ക്ക​ര​ണ​വു​മാ​യി ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലു​ണ്ട്. ക​ല​യെ ല​ഹ​രി​ക്കെ​തി​രെ ആ​യു​ധ​മാ​ക്കാ​നും ശ്ര​മ​ങ്ങ​ൾ ന​ട​ത്തി.

വി​മു​ക്തി മി​ഷ​ൻ ആ​വി​ഷ്ക​രി​ച്ച ല​ഹ​രി വി​രു​ദ്ധ നാ​ട​ക വേ​ദി​യി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തി​ന്റെ വേ​ഷ​മി​ട്ടു. എ​ക്സൈ​സ് വ​കു​പ്പ് ക​ഴി​ഞ്ഞ വ​ർ​ഷം തു​ട​ക്ക​മി​ട്ട ‘ല​ഹ​രി​ക്കെ​തി​രെ സം​ഗീ​ത ല​ഹ​രി’ എ​ന്ന പാ​ട്ടും പ​റ​ച്ചി​ലും ശൈ​ലി​യി​ൽ ആ​വി​ഷ്ക​രി​ച്ച ഗാ​ന​മേ​ള ടീ​മി​നെ​യും ന​യി​ച്ചു.

ല​ഹ​രി​യു​ടെ അ​പ​ക​ടാ​വ​സ്ഥ പു​തു​ത​ല​മു​റ​യെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ഡി​ജി​റ്റ​ൽ രം​ഗ​ത്തും കൈ ​വെ​ച്ചു. മി​നു​റ്റു​ക​ൾ മാ​ത്രം ദൈ​ർ​ഘ്യ​മു​ള്ള ഷോ​ർ​ട്ട് വി​ഡി​യോ​ക​ളും റീ​ലു​ക​ളും രം​ഗ​ത്തി​റ​ക്കി. മി​ക​ച്ച ബോ​ധ​വ​ത്ക്ക​ര​ണ​ത്തി​നു​ള്ള സ്റ്റേ​റ്റ് എ​ക്സെ​സ് ക​മീ​ഷ​ണ​റു​ടെ ബാ​ഡ്ജ് ഓ​ഫ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് നേ​ടി​യ ബി​ജു പാ​റോ​ലി​നെ സാ​മൂ​ഹ്യ സ​ന്ന​ദ്ധ സം​ഘ​ങ്ങ​ൾ നി​ര​വ​ധി ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചി​ട്ടു​ണ്ട്. ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഔ​ദോ​ഗി​ക ചു​മ​ത​ല​ക​ളി​ൽ വീ​ഴ്ച വ​രു​ത്താ​തെ​യാ​ണ് ബി​ജു പാ​റോ​ൽ ല​ഹ​രി​ക്കെ​തി​രെ യു​ദ്ധം തു​ട​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Special storyMalappuram NewsInternational Anti-Drug Day
News Summary - International Anti-Drug Day special story about Biju Parol
Next Story