മാപ്പൂട്ടിൽ റോഡ് ഡ്രയിനേജ് നിർമിതിയിലെ അശാസ്ത്രീയത പരിഹരിക്കാൻ നടപടി
text_fieldsമാപ്പുട്ടിൽ റോഡിൽ പുനർനിർമിക്കുന്ന ഡ്രയിനേജ് ജങ്ഷൻ
പരപ്പനങ്ങാടി: മാപ്പൂട്ടിൽ റോഡ് പ്രദേശത്തിന്റെ വെള്ളപ്പൊക്ക ഭീഷണിക്ക് പരിഹാരമായി നിർദേശിക്കപ്പെട്ട ഡ്രയിനേജ് നിർമിതിയുടെ അശാസ്ത്രീയത ചൂണ്ടിക്കാണിച്ച ‘മാധ്യമം’ വാർത്ത ഫലം കണ്ടു. മാപ്പൂട്ടിൽ റോഡ് മുറിച്ച് നിർമിക്കുന്ന ഡ്രെയിനേജ് ജങ്ഷനാണ് ഇരുഭാഗത്തുനിന്നും വരുന്ന മലിനജലം ഒഴുകിപ്പോകാൻ കഴിയാത്ത വിധം അശാസ്ത്രീയമായാണ് നിർമാണം നടത്തിയിരുന്നത്. പ്രദേശത്തെ വെള്ളപ്പൊക്കഭീഷണിക്ക് പരിഹാരമായി പണിയുന്ന പദ്ധതി കൂടുതൽ ദുരിതം സമ്മാനിക്കുകയാണുണ്ടായത്.
പ്രദേശവാസിയായ ഒറ്റയാൻ പോരാളി പട്ടണത്ത് കമ്മു നടത്തിയ പ്രതിഷധ ഇടപെടൽ ‘മാധ്യമം’ പുറത്തു കൊണ്ടുവന്നതോടെ നഗരസഭ എൻജിനീയറിങ് വിഭാഗം സ്ഥലത്തെത്തി. ഡ്രെയിനേജ് ജങ്ഷന്റെ അടിഭാഗം ഉയർത്തി സ്ലാബ് പണിയാനും ഒഴുക്കിന് തടസ്സമായ പഴയ അഴുക്കുചാൽ മുഖത്തെ കരിങ്കൽ പാത അടർത്തിയെടുത്ത് വാട്ടർ ലെവലിൽ ഒഴുക്ക് പരിഗണിച്ച് ശാസ്ത്രീയമായി പുനർനിർമാണം നടത്താനും ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.