പിതാവിനും മകനും തെരുവുനായുടെ കടിയേറ്റു
text_fieldsപെരിന്തൽമണ്ണ: തെരുവുനായുടെ ആക്രമണത്തിൽ പിതാവിനും മകനും കടിയേറ്റു. ആനമങ്ങാട് പരിയാപുരം കൊളമ്പിൽ ഹംസ, മകൻ ശിഹാബ് എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്. ആനമങ്ങാട്ടെ ഇവരുടെ കടക്കു മുന്നിൽ നിൽക്കുമ്പോഴാണ് ഇവർക്ക് തെരുവ് നായയുടെ കടിയേറ്റത്.
ശിഹാബിന്റെ ചെറിയ മകൻ ആദമിന് നേരെ പാഞ്ഞടുത്ത നായെ തടയാൻ ശ്രമിച്ചപ്പോഴാണ് ശിഹാബിനും പിതാവ് ഹംസക്കും കടിയേറ്റത്. ഹംസയുടെ കൈവിരലിലും ശിഹാബിന്റെ കാലിലും മുറിവ് പറ്റി. പരിക്കേറ്റ ഇവർ പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശത്ത് തെരുവ് നായ്കളുടെ എണ്ണംപെരുകിയത് ഭീഷണിയാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. തെരുവ് നായ്കളെ പിടികൂടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.