Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerumpadappuchevron_rightഅ​മ്മ​മാ​രെ ശ​ല്യം...

അ​മ്മ​മാ​രെ ശ​ല്യം ചെ​യ്യ​ൽ; സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

text_fields
bookmark_border
അ​മ്മ​മാ​രെ ശ​ല്യം ചെ​യ്യ​ൽ; സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ
cancel
camera_alt

വി​ഷ്ണു

പെ​രു​മ്പ​ട​പ്പ്: മൊ​ബൈ​ൽ ഫോ​ൺ വ​ഴി സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചും വി​ളി​ച്ചും വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​മ്മ​മാ​രെ ശ​ല്യം​ചെ​യ്യ​ൽ പ​തി​വാ​ക്കി​യ സ്വ​കാ​ര്യ സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ പി​ടി​യി​ൽ. എ​ട​പ്പാ​ൾ കോ​ല​ള​മ്പ് മാ​രാ​ത്തു​വ​ള​പ്പി​ൽ എം.​വി. വി​ഷ്ണു വാണ് (30) പെ​രു​മ്പ​ട​പ്പ് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. മാ​റ​ഞ്ചേ​രി സ്വ​ദേ​ശി​നി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.

അ​യി​ല​ക്കാ​ട് സ്വ​കാ​ര്യ സ്കൂ​ളി​ൽ ഡ്രൈ​വ​റാ​യി​രു​ന്ന വി​ഷ്ണു ബ​സി​ൽ വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​മ്മ​മാ​രു​ടെ ഫോ​ണി​ലേ​ക്ക് രാ​ത്രി​യി​ലും മ​റ്റു​മാ​യി അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ അ​യ​ച്ചും വി​ളി​ച്ചും ശ​ല്യം ചെ​യ്യു​ക​യാ​യി​രു​ന്നു. ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ വി​ഷ്ണു​വി​നെ അ​യി​ല​ക്കാ​ട്ടെ സ്വ​കാ​ര്യ സ്കൂ​ളി​ൽ​നി​ന്ന് ഡ്രൈ​വ​ർ സ്ഥാ​ന​ത്തു നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു. ജൂ​ൺ മു​ത​ൽ ഇ​യാ​ൾ മ​റ്റൊ​രു സ്കൂ​ളി​ൽ ഡ്രൈ​വ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. വി​ഷ്ണു​വി​നെ പെ​രു​മ്പ​ട​പ്പ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത് അ​റി​ഞ്ഞ​തോ​ടെ കൂ​ടു​ത​ൽ പ​രാ​തി​ക​ൾ വ​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Policeschool busBus DriverHarassing Womenarrested
News Summary - School bus driver arrested for harassing mothers
Next Story