അഴുക്കുചാൽ ഇടിഞ്ഞ് തകർന്നു; ഒഴൂരിലെ അനധികൃത എം സാൻഡ് യാർഡിനെതിരെ നാട്ടുകാർ
text_fieldsതാനൂർ: ഒഴൂർ പഞ്ചായത്ത് 19ാം വാർഡിലെ വെട്ടുകുളം പുത്തൻതെരു-ഒഴൂർ റോഡിൽ അനധികൃതമായി പ്രവർത്തിക്കുന്ന എം സാൻഡ്, മെറ്റൽ യാർഡിനെതിരെ നാട്ടുകാരുടെ പരാതി. യാർഡിന്റെ പ്രവർത്തനം മൂലം റോഡരികിലെ അഴുക്കുചാൽ ഇടിഞ്ഞ് തകർന്നതായും റോഡിന്റെ ഒരുഭാഗം അപകടാവസ്ഥയിലായതായും നാട്ടുകാർ ആരോപിച്ചു. പൊതുമുതൽ നശിപ്പിച്ചുള്ള ഇത്തരം പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് വാർഡ് അംഗം അഷ്കർ കോറാട് പറഞ്ഞു.
റോഡിന്റെയും അഴുക്കുചാൽ സംവിധാനത്തിന്റെയും തകർച്ച പരിഹരിക്കാനും അനധികൃത പ്രവർത്തനത്തിനെതിരെ നടപടി സ്വീകരിക്കുന്നതിനും അധികൃതർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാർഡ് അംഗം അഷ്കർ കോറാട്, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ജംഷീർ വിശാറത്ത്, സലീം മുക്കാട്ടിൽ, സുലൈമാൻ കണ്ണാഞ്ചേരി, രാജീവ് പൊട്ടാഞ്ചേരി, അലി കുന്നപ്പള്ളി എന്നിവർ സ്ഥലം സന്ദർശിച്ചു. റോഡും പൊതുസൗകര്യങ്ങളും സംരക്ഷിക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

