Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഞ്ചാവ് മിഠായി ശേഖരം കണ്ടെത്തി

text_fields
bookmark_border
അന്തർസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തിനടുത്ത് ഉപേക്ഷിക്കപ്പെട്ട ചാക്കിൽനിന്നാണ് കണ്ടെത്തിയത്
Cannabies Candy
cancel
camera_alt

താ​നാ​ളൂ​ർ ക​മ്പ​നി​പ്പ​ടി​യി​ൽ​നി​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി​യ ക​ഞ്ചാ​വ് മി​ഠാ​യി ശേ​ഖ​രം എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ക്കു​ന്നു

താനാളൂർ: താനാളൂർ കമ്പനിപ്പടിയിൽ ആരോഗ്യ വകുപ്പ് കഞ്ചാവ് മിഠായി ശേഖരം കണ്ടെത്തി. കണ്ടെത്തിയ മിഠായികൾ എക്സൈസ് തിരൂർ അസി. ഇൻസ്പെക്ടർ രഞ്ജിത്, താനാളൂർ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. കെ. പ്രതിഭ എന്നിവരുടെ നേതൃത്വത്തിൽ വിശദമായി പരിശോധിച്ചു കഞ്ചാവ് അടങ്ങിയതാണെന്ന് ഉറപ്പുവരുത്തി.

അന്തർസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന കമ്പനിപ്പടി ജങ്ഷനിലെ കടയുടെ പിറകിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പുകയില ഉൽപന്നങ്ങൾ അടങ്ങിയ ചാക്കിൽനിന്നാണ് കഴിഞ്ഞ ശനിയാഴ്ച കഞ്ചാവ് മിഠായികളടങ്ങിയ ലഹരിവസ്തുക്കളുടെ ശേഖരം കണ്ടെത്തിയത്. താനാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർമാരായ കോശി തമ്പി, വിവേകാനന്ദ് എന്നിവരാണ് ആരോഗ്യവകുപ്പിന്റെ സ്ക്വാഡിലുണ്ടായിരുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cannabies Candy Siezed
Next Story