Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightനീ​റ്റ് പ​രീ​ക്ഷ;...

നീ​റ്റ് പ​രീ​ക്ഷ; റാ​ങ്ക് പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ

text_fields
bookmark_border
നീ​റ്റ് പ​രീ​ക്ഷ; റാ​ങ്ക് പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ
cancel
camera_alt

ഷാ​ന സൈ​ന​ബ്, റി​ദ് വ ത​ൻ​ഹ, ഫാ​ത്തി​മ നി​ദ

തി​രൂ​ർ: ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യി 22.7 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ എ​ഴു​തി​യ നീ​റ്റ് യു.​ജി പ​രീ​ക്ഷ​ഫ​ലം പു​റ​ത്ത് വ​ന്ന​പ്പോ​ൾ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ റാ​ങ്ക് ലി​സ്റ്റി​ൽ ഇ​ടം നേ​ടി. വ​ലി​യ പീ​ടി​യേ​ക്ക​ൽ കു​ടും​ബ​ത്തി​ലെ ഷാ​ന സൈ​ന​ബ്, റി​ദ്്വ ത​ൻ​ഹ, ഫാ​ത്തി​മ നി​ദ എ​ന്നി​വ​രാ​ണ് റാ​ങ്ക് ലി​സ്റ്റി​ൽ ഇ​ടം നേ​ടി​യ​ത്. പെ​രി​ന്ത​ൽ​മ​ണ്ണ താ​ഴ​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ നി​വാ​സി​ക​ളാ​ണി​വ​ർ.

അ​ഖി​ലേ​ന്ത്യ ത​ല​ത്തി​ൽ 6300ാം റാ​ങ്ക് നേ​ടി​യാ​ണ് ഷാ​ന സൈ​ന​ബ് റാ​ങ്ക് ലി​സ്റ്റി​ൽ ഇ​ടം നേ​ടി​യ​ത്. റി​ദ്്വ ത​ൻ​ഹ 16000-ാം റാ​ങ്കും ഫാ​ത്തി​മ നി​ദ 22300 -ാം റാ​ങ്കും ക​ര​സ്ഥ​മാ​ക്കി. മൂ​ന്നു​പേ​ർ​ക്കും എം.​ബി.​ബി.​എ​സി​ന് പ​ഠി​ക്കാ​നാ​ണ് താ​ത്പ​ര്യം. തി​രൂ​രി​ലെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ സേ​വ​നം ചെ​യ്യു​ന്ന ഡോ. ​ഉ​മ​റു​ൽ ഫാ​റൂ​ഖ്- ജം​ഷി ഫാ​റൂ​ഖ് ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് റി​ദ്്വ ത​ൻ​ഹ. ഡോ. ​ഉ​മ​റു​ൽ ഫാ​റൂ​ഖി​ന്‍റെ സ​ഹോ​ദ​ര​നാ​യ അ​ഡ്വ. നൗ​ഷാ​ദ് - അ​ഷ്റ​ബി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഫാ​ത്തി​മ നി​ദ. ഇ​വ​രു​ടെ സ​ഹോ​ദ​രി​യു​ടെ മ​ക​നും മേ​ലാ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​മാ​യ അ​ബ്ദു സ​ലീം - മി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഷാ​ന സൈ​ന​ബ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local Newsentrance examrank listfamily membersNEET UG 2025
News Summary - NEET exam; Three members of a family secure a place in the rank list
Next Story