ഇന്ന് ദേശീയ പ്രക്ഷേപണ ദിനം; അബ്ദുൽ ജബ്ബാറിന് റേഡിയോ ഇല്ലാതൊരു ജീവിതമില്ല
text_fieldsപരപ്പനങ്ങാടി: പതിറ്റാണ്ടുകളായി പരപ്പനങ്ങാടി അഞ്ചപ്പുരയിൽ കപ്പ കച്ചവടം നടത്തുന്ന ഇ.ഒ. അബ്ദുൽ ജബ്ബാറിന്റെ സന്തത സഹചാരിയാണ് റേഡിയോ. 65 വയസ്സ് പിന്നിട്ട ജബ്ബാർക്ക അര നൂറ്റാണ്ടിലേറെ കാലമായി റേഡിയോയുമായി സഹവാസം തുടങ്ങിയത്. 15 രൂപ സർക്കാറിലേക്ക് നികുതിയടച്ച് അഞ്ചു വർഷത്തോളം റേഡിയോ ഉപയോഗിച്ച കാലം തൊട്ട്, ബ്രോഡ്കാസ്റ്റിങ് മാധ്യമങ്ങളിൽ ഒട്ടനവധി വിപ്ലവങ്ങൾ സംഭവിച്ചിട്ടും റേഡിയോയെ കൈവിട്ടിട്ടില്ല.
റേഡിയോ മുടങ്ങാതെ കേൾക്കുന്ന ജബ്ബാറായിരുന്നു തിരക്കേറിയ അഞ്ചപ്പുര ചന്തയിൽ പഴയ കാലത്ത് വിശേഷ വാർത്തകൾ ആദ്യമായി പങ്കുവെക്കുന്നത്. നോമ്പും പെരുന്നാളും ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ട സമുദായ നേതാക്കളുടെ വിവരം അറിയാനും തെരഞ്ഞെടുപ്പ് ഫലമുൾപ്പെടെ തത്സമയം കേൾക്കാനും നിരവധിയാളുകൾ നേരത്തെ ജബ്ബാറിന്റെ കടക്ക് മുന്നിൽ തടിച്ചു കൂടുന്നതും പതിവായിരുന്നു. നാട് നടുങ്ങിയ പല വാർത്തകളും നാട്ടുകാർക്കായി ചന്തയിൽ ആദ്യം പങ്കുവെച്ചത് അബ്ദുൽ ജബ്ബാറാണ്. മുസ്ലിം ലീഗ് പ്രവർത്തകനായ ജബ്ബാറിന് നാട്ടിലെ സംവാദങ്ങൾക്ക് ഇന്ധനമായത് റേഡിയോ പരിപാടികളാണെന്നും ഓർത്തെടുക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.