Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇ​ന്ന് ലോ​ക പി​ക്നി​ക്...

ഇ​ന്ന് ലോ​ക പി​ക്നി​ക് ഡേ; ​ഭ​ക്ഷ​ണ വൈ​വി​ധ്യ​ങ്ങ​ളു​ടെ രു​ചി​യ​റി​യാ​ൻ യാ​ത്ര ല​ഹ​രി​യാ​ക്കി നാലംഗസംഘം

text_fields
bookmark_border
ഇ​ന്ന് ലോ​ക പി​ക്നി​ക് ഡേ; ​ഭ​ക്ഷ​ണ വൈ​വി​ധ്യ​ങ്ങ​ളു​ടെ രു​ചി​യ​റി​യാ​ൻ യാ​ത്ര ല​ഹ​രി​യാ​ക്കി നാലംഗസംഘം
cancel

പ​ര​പ്പ​ന​ങ്ങാ​ടി: ദൈ​വി​ക​വാ​ക്യ​ത്തി​ന് വ്യാ​ഖ്യാ​നം പ​ക​രു​ന്ന മ​ത പ്ര​ബോ​ധ​ക​ൻ മ​ദ​നി മാ​ഷും സം​ഘ​വും ലോ​ക യാ​ത്ര​ക​ൾ​ക്കി​ട​യി​ൽ​നി​ന്ന് ഹൃ​ദ​യ സ്പ​ർ​ശി​യാ​യി അ​നു​ഭ​വി​ച്ച​റി​ഞ്ഞ​ത് ഭ​ക്ഷ​ണ വൈ​വി​ധ്യ​ങ്ങ​ളു​ടെ രു​ചി പൊ​രു​ത്തം. പ​ര​പ്പ​ന​ങ്ങാ​ടി എ​സ്.​എ​ൻ.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ പ​ന​ക്ക​ൽ അ​ബ്ദു​ൽ ല​ത്തീ​ഫ് മ​ദ​നി, പ​ര​പ്പ​ന​ങ്ങാ​ടി റി​ക്രി​യേ​ഷ​ൻ ക്ല​ബ് അ​ധ്യ​ക്ഷ​ൻ ഹ​മീ​ദ് ന​ഹ, എം.​എ​സ്.​എ​സ് യൂ​നി​റ്റ് അ​ധ്യ​ക്ഷ​ൻ നാ​സ​ർ ജ​മാ​ൽ വേ​ള​ക്കാ​ട്, പ​ര​പ്പ​ന​ങ്ങാ​ടി സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ൻ​റ് കു​ട്ടി​ക​മ്മു ന​ഹ എ​ന്നി​വ​രാ​ണ് ആ​ഗോ​ള യാ​ത്ര​ക​ളി​ൽ ഭ​ക്ഷ​ണ വൈ​വി​ധ്യ​ത്തി​ന്റെ മ​ർ​മം തേ​ടു​ന്ന​വ​ർ. വി​നോ​ദ​യാ​ത്ര​ക​ൾ​ക്കും പ​ഠ​ന​യാ​ത്ര​ക​ൾ​ക്കു​മാ​യി ഉ​ല്ലാ​സ യാ​ത്ര​ക​ൾ പ​തി​വാ​ക്കി​യ ഇ​വ​രോ​ടൊ​പ്പം മ​റ്റു ധാ​രാ​ളം പേ​ർ കൂ​ട്ടു​കു​ടു​മെ​ങ്കി​ലും ഭ​ക്ഷ​ണ​ത്തി​ന്റെ ദേ​ശാ​ന്ത​ര മ​ഹി​മ തേ​ടി ഈ ​നാ​ലം​ഗ സം​ഘം ന​ട​ത്തു​ന്ന യാ​ത്ര​ക്ക് രു​ചി​കൂ​ടും.

പ്ര​വാ​സ​ത്തി​ൽ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​ങ്ങ​ളി​ൽ വി​രാ​ചി​ച്ച ഇ​വ​ർ സം​സ്‌​കാ​ര​ങ്ങ​ളു​ടെ കൈ​മാ​റ്റ​ങ്ങ​ളി​ൽ വി​വി​ധ വേ​ദി​ക​ളി​ൽ നേ​രി​ട്ട് സാ​ക്ഷ്യം വ​ഹി​ച്ച​തോ​ടൊ​പ്പം അ​തി​ഥി സ​ൽ​ക്കാ​ര തീ​ൻ​മേ​ശ​ക​ളി​ൽ ക​ണ്ട വൈ​വി​ധ്യ​ങ്ങ​ളി​ലും ക​ണ്ണു​വെ​ച്ചി​രു​ന്നു. ഇ​ന്തോ​നേ​ഷ്യ, മ​ലേ​ഷ്യ, സിം​ഗ​പ്പൂ​ർ, ബ്രൂ​​െണ, ജോ​ർ​ദാ​ൻ, യു.​എ.​ഇ, ഫ​ല​സ്തീ​ൻ തു​ട​ങ്ങി​യ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും പു​ണ്യ​ന​ഗ​ര​ങ്ങ​ളാ​യ മ​ക്ക, മ​ദീ​ന​യി​ലും ക​ശ്മീ​ർ, സി​ക്കിം, മേ​ഘാ​ല​യ, ഹൈ​ദ​രാ​ബാ​ദ്, മൈ​സൂ​ർ, ആ​ഗ്ര തു​ട​ങ്ങി ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ച​തി​ന് കൈ​യും ക​ണ​ക്കു​മി​ല്ല.

യാ​ത്ര​ക്കി​ട​യി​ൽ വാ​ഹ​നം നി​ർ​ത്തി അ​പ​രി​ചി​ത​രാ​യ ഗ്രാ​മീ​ണ​രോ​ടൊ​പ്പം കൂ​ടി​യി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ലെ ആ​ന​ന്ദം ജീ​വി​ത​യാ​ത്ര​യി​ൽ എ​വി​ടെ​യും കി​ട്ടാ​ത്ത അ​നു​ഭൂ​തി​യാ​ണെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. വ്യ​ത്യ​സ്ത ദേ​ശ​ങ്ങ​ൾ പ​ക​ർ​ന്നു​ത​ന്ന ആ​തി​ഥേ​യ​ത്വ​ത്തി​ന്റെ​യും ഭ​ക്ഷ​ണ വൈ​വി​ധ്യ​ത്തി​ന്റെ​യും നേ​ര​റി​വു​ക​ൾ പു​സ്ത​ക​മാ​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​താ​യും ജ​മാ​ൽ അ​ബ്ദു​ൽ നാ​സ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsfoodsMalappuram NewsLatest News
News Summary - Today is World Picnic Day; A group of four embarks on a journey to taste a variety of food
Next Story