Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
വിഷ്ണു
തുവ്വൂർ: കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. നീലാഞ്ചേരിയിലെ പടുകുണ്ടിൽ വിഷ്ണുവിനെയാണ് (25) സ്റ്റേഷൻ ഹൗസ് ഓഫിസർ സി.കെ. നാസർ അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 50 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
കരുവാരകുണ്ട്, തുവ്വൂർ മേഖലകളിൽ വൻതോതിൽ ലഹരി വസ്തു വിൽപന നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വിഷ്ണു അറസ്റ്റിലായത്. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി.
എസ്.ഐ എസ്. മനോജ്, എസ്.സി.പി.ഒമാരായ പ്രവീൺ, സനീഷ്, സി.പി.ഒമാരായ അജിത് കുമാർ, ഗിരീഷ്, മനു പ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Next Story

