തലയുയർത്തുന്നതാരാകും; യു.ഡി.എഫോ എൽ.ഡി.എഫോ?
text_fieldsതുവ്വൂർ: തുവ്വൂരിന്റെ രാഷ്ട്രീയാന്തരീക്ഷം പൊതുവെ ശാന്തമാണ്. പരസ്പരം പോരടിച്ച ലീഗിനെയും കോൺഗ്രസിനെയും ഞെട്ടിച്ച് 17ൽ 11 വാർഡുകളും പിടിച്ച് 2015ൽ തുവ്വൂരിൽ സി.പി.എം ഭരണം പിടിച്ചു. 2020ൽ തന്നെ 17 ൽ 17 വാർഡുകളും പിടിച്ച് യു.ഡി.എഫ് പകരം വീട്ടി. ഇപ്പോൾ വാർഡുകൾ 19 ആയി.
ഐ.എൻ.എൽ, സി.പി.ഐ എന്നിവരെയൊക്കെ ചേർത്തു പിടിച്ചാണ് സി.പി.എമ്മിന്റെ പടയൊരുക്കം. ഭരണനേട്ടങ്ങൾ നിരത്തി യു.ഡി.എഫും സജീവമാണ്. കേരഗ്രാമം പോലുള്ള പദ്ധതികൾ മാതൃകാപരമായി നടപ്പാക്കിയത് അനുകൂലമാകുമെന്ന് യു.ഡി.എഫ് ചെയർമാൻ ടി.എ. ജലീൽ പറയുന്നു. എന്നാൽ കെടുകാര്യസ്ഥതയും അഴിമതിയും ക്രിമിനലിസവും നിറഞ്ഞ അധോലോകം ഭരണം പോലെയായിരുന്നു കഴിഞ്ഞ അഞ്ചു വർഷമെന്ന് സി.പി.എം ലോക്കൽ സെക്രട്ടറി അസീസ് ചാത്തോലി പറയുന്നു. സി.പി.ഐ രണ്ട്, ഐ.എൻ.എൽ ഒന്ന്, സി.പി.എം 16 എന്നിങ്ങനെയാണ് എൽ.ഡി.എഫിലെ വീതംവെപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

