മലപ്പുറം നഗരസഭ സായംപ്രഭ ഹോം; ജീവിത സായാഹ്നത്തിലെ കരുതൽ
text_fieldsമലപ്പുറം നഗരസഭക്ക് കീഴിലെ മേൽമുറി വടക്കേപ്പുറം സായംപ്രഭ വീട്ടിലെത്തിയവർ കെയർ ടേക്കറോടൊപ്പം
മലപ്പുറം: ഒറ്റപ്പെട്ടു താമസിക്കുന്നവര്‍, മാനസിക പ്രയാസമനുഭവിക്കുന്നവര്‍, സംസാരിക്കാര് ആരുമില്ലാത്തവര്‍ എന്നിങ്ങനെയുള്ളവര്‍ക്ക് ജീവിതത്തിന്റെ സായാഹ്നകാലത്ത് ഒരുമിച്ചിരിക്കാനും ഉല്ലസിക്കാനുമുള്ള സായംപ്രഭ ഹോമുകള്‍ ആശ്വാസ ഇടമാകുന്നു.
മക്കളില്ലാത്തവര്‍, മക്കളും മരുമക്കളും ജോലിക്ക് പോകുമ്പോള്‍ തനിച്ചാകുന്നവര്‍ തുടങ്ങി പലരും സായംപ്രഭ ഹോമുകളില്‍ വരുന്നുണ്ട്. മുതിര്‍ന്ന പൗരരോടുള്ള ഭരണകൂടത്തിന്റെ കരുതലും അവര്‍ക്കാവശ്യമായ മാനസിക പിന്തുണയും ഭൗതിക സാഹചര്യവുമൊരുക്കുക എന്നതാണ് സായംപ്രഭ കൊണ്ട് ഉദ്ദേശിക്കുന്നത്. സമപ്രായക്കാരുമായി ഇടപഴകാന്‍ അവസരം കിട്ടുന്നതിലൂടെ മുതിര്‍ന്ന വ്യക്തികളുടെ സാമൂഹ്യബന്ധങ്ങള്‍ ശക്തമാവുകയും ഒറ്റപ്പെടലിന് പരിഹാരമാകുകയും ചെയ്യും.
മൂന്നു വയസു കഴിഞ്ഞ കുഞ്ഞുങ്ങള്‍ അംഗൻവാടികളില്‍ പോകുന്നതു പോലെ അറുപതു കഴിഞ്ഞവര്‍ക്ക് സമപ്രായക്കാര്‍ക്കൊപ്പം സമയം ചെലവഴിക്കാനും മാനസിക പിരിമുറുക്കം കുറയ്ക്കാനുമായി സാമൂഹ്യ നീതി വകുപ്പും തദ്ദേശ സ്ഥാപനങ്ങളും കൈ കോര്‍ത്ത് നടത്തുന്ന പദ്ധതിയാണ് സായംപ്രഭ ഹോമുകള്‍.സംസ്ഥാനത്താകെ 92 സായംപ്രഭ വീടുകള്‍ ആണ് സജ്ജമായിട്ടുള്ളത്.ഇതില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ ഉള്ളത് മലപ്പുറത്താണ്-12 എണ്ണം. ജില്ലയില്‍ അമരമ്പലം, കുറ്റിപ്പുറം, തിരൂര്‍, പരപ്പനങ്ങാടി, മഞ്ചേരി, പൂക്കോട്ടൂര്‍, പേരൂര്‍, മലപ്പുറം നഗരസഭയിലെ മേല്‍മുറി, തൃപ്രങ്ങോട്, പള്ളിക്കല്‍, വേങ്ങര, നിലമ്പൂര്‍ എന്നിങ്ങനെ 12 സായംപ്രഭാവീടുകളുണ്ട്.
മലപ്പുറം നഗരസഭയ്ക്ക് കീഴില്‍ മേല്‍മുറി വടക്കേപ്പുറത്തുള്ള സായംപ്രഭാകേന്ദ്രം എയര്‍കണ്ടീഷന്‍ ചെയ്ത് അത്യാധുനിക രീതിയില്‍ സൗകര്യങ്ങളോടെ സജ്ജീകരിച്ചതാണ്. അമരമ്പലത്ത് 21 പേരും കുറ്റിപ്പുറത്ത് 22 പേരും മലപ്പുറം മേല്‍മുറിയില്‍ 30 പേരും തിരൂരില്‍ 13 പേരും പരപ്പനങ്ങാടി, മഞ്ചേരി, പൂക്കോട്ടൂര്‍, പോരൂര്‍ എന്നിവിടങ്ങളില്‍ 10 പേര് വീതവും തൃപ്രങ്ങോട്ടും പള്ളിക്കലും 20 പേരും വേങ്ങരയില്‍ 40 പേരും നിലമ്പൂരില്‍ 50 പേരും സ്ഥിരമായി സായംപ്രഭ ഹോമുകളില്‍ എത്തുന്നുണ്ട്. ഓരോ ഹോമുകളിലും അഞ്ഞൂറോളം ആളുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ഓരോ വീടുകളിലും ഒരു കെയര്‍ ടേക്കറുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

