ബാലാവകാശ കമീഷൻ ഉത്തരവിന് പുല്ലുവില;എയ്ഡഡ് ഹൈസ്കൂളുകളിൽ സ്കൂൾ കൗൺസലർമാരെ നിയമിക്കാൻ നടപടിയായില്ല
text_fieldsവേങ്ങര: സൈക്കോ സോഷ്യൽ സ്കൂൾ കൗൺസലർ പദ്ധതി പ്രകാരം സംസ്ഥാനത്തെ എയ്ഡഡ് ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിൽ സ്കൂൾ കൗൺലർമാരെ നിയമിക്കണമെന്ന കേരള സംസ്ഥാന ബാലാവകാശ കമീഷൻ ഉത്തരവിന് പുല്ലുവില. 2022 ആഗസ്റ്റ് 24നാണ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ സംസ്ഥാനത്തെ ആയിരത്തിലധികം വരുന്ന എയ്ഡഡ് ഹൈസ്കൂളുകളിൽ സ്കൂൾ കൗൺസലർ നിയമനം നടത്തണമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്.
എന്നാൽ മൂന്ന് വർഷം കഴിഞ്ഞിട്ടും പുതിയ അധ്യയന വർഷം ആരംഭിച്ചിട്ടും സംസ്ഥാനത്തെ ആയിരത്തിലധികം വരുന്ന എയ്ഡഡ് ഹൈസ്കൂളുകളിൽ സ്കൂൾ കൗൺസലർമാരെ നിയമിക്കാൻ സർക്കാർ താൽപര്യം കാണിക്കുന്നില്ലെന്ന് പരാതി. ഉത്തരവിറങ്ങിയിട്ട് മൂന്ന് വർഷം പൂർത്തിയായിട്ടും ഈ ഉത്തരവ് നടപ്പാക്കാൻ അധികൃതർക്കായിട്ടില്ല. ഉത്തരവ് നടപ്പാക്കാതെ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ബാലാവകാശ സംരക്ഷണ കമിഷനെയും സർക്കാർ അവഗണിച്ചുവെന്നാണ് പരാതി.
ജുഡീഷ്യറിയുടെ അധികാരമുള്ള കമീഷൻ ഉത്തരവ് നടപ്പാക്കാൻ ബാധ്യസ്ഥരായ വനിതാ ശിശു വികസനവകുപ്പ് ഉദ്യോഗസ്ഥർ അനാസ്ഥകാ ണിക്കുകയാണ്. ഗവ. ഹൈസ് സ്കൂളുകളിൽ സ്കൂൾ കൗൺസിലർമാരുടെ നിയമനം നടത്തിയെങ്കിലും എയ്ഡഡ് ഹൈസ്ക്കൂൾ - ഹയർസെക്കൻഡറി സ്കൂളുകളെ സർക്കാർ നോക്കുകുത്തികളാക്കുന്നത്. സംസ്ഥാനത്തെ സ്കൂളുകളിലെ കുട്ടികളുടെ സാമൂഹിക, മാനസിക ഉന്നമനം ലക്ഷ്യമിട്ട് നടപ്പിലാക്കിയ സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർ പദ്ധതി മാതൃകാപരമാണെങ്കിലും സർക്കാർ ഗൗരവത്തിലെടുത്തിട്ടില്ല.
നിലവിൽ സംസ്ഥാനത്തെ 1012 സർക്കാർ ഹൈസ് കൂളുകളിൽ ഈ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെങ്കിലും അതിലേറെ വിദ്യാർഥികൾ പഠിക്കുന്ന എയ്ഡഡ് ഹൈസ്കൂൾ-ഹയർ സെക്കൻഡറി സ്കൂളുകളിൽ കൗൺസിലർമാറില്ല. കുട്ടികളുടെ പഠന പിന്നാക്കാവസ്ഥ, മാനസിക സംഘർഷം എന്നിവ കുറച്ച് അവരുടെ സാമൂഹികവും മാനസികവുമായ വികാസത്തിന് വഴിതെളിയിക്കുന്ന സംവിധാനം കൂടു തൽ കാര്യക്ഷമമാക്കുകയും മുഴുവൻ ഹൈസ്കൂൾ ഹയർ സെക്കൻഡറി സ്കൂളുകളിലും നടപ്പിലാക്കുകയും ചെയ്യണമെന്ന് കമീഷൻ നിരീക്ഷിച്ചിരുന്നു.
ഇത് കുട്ടികൾക്കിടയിലെ ആത്മഹത്യ മൊബൈൽഫോൺ അഡിക്ഷൻ, മയക്കുമരുന്ന് എന്നിവയിൽനിന്ന് അവരെ മോചി പ്പിക്കാൻ സാധിക്കുമെന്ന് വിലയിരുത്തുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ മുഴുവൻ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളകളിലും സൈക്കോ സോഷ്യൽ സ്കൂൾകൗൺസിലർ പദ്ധതി നടപ്പിലാക്കേണ്ടതാണെന്നും പദ്ധതിക്ക് കൃത്യമായ മൊഡ്യൂൾ തയാറാക്കിയാണ് നടപ്പിൽ വരുത്തേണ്ടെതന്നും കമീഷൻ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.