പൂത്തുലഞ്ഞ ഓർമകളുമായി വിഷുവെത്തുന്നു
text_fieldsവിഷുവിന് മുന്നോടിയായി മലപ്പുറത്തെ കൃഷിയിടങ്ങളിലെല്ലാം വെള്ളരിയുടെ വിളവെടുപ്പ് കാലമാണ്. വിഷുവിപണിയിൽ വെള്ളരിക്ക് ആവശ്യക്കാരേറിയെങ്കിലും വിലയിടിവ് കർഷകരെ പ്രതിസന്ധിയിലാക്കി. ഉത്പാദനം വർധിച്ച് ലഭ്യത കൂടിയതാണ് വിലക്കുറവിന് കാരണം. രാമപുരം അരിപ്രയിലെ വേളൂര്പാടത്ത് വിളവെടുത്ത വെള്ളരികൾ വണ്ടിയിൽ കയറ്റാനായി കൂട്ടിയിടുന്ന കർഷകർ
നിലമ്പൂർ: വിഷുവിന്‍റെ വരവറിയിച്ച് നാടെങ്ങും കണിക്കൊന്നകൾ പൂത്തുലഞ്ഞു. വിഷുക്കണിയിൽ ഒഴിച്ചുകൂടാനാകാത്തതാണ് കൊന്നപ്പൂ. കുറച്ചുക്കാലമായി കണിക്കൊന്ന കാലം തെറ്റി പൂക്കുന്നെന്ന അഭിപ്രായമുണ്ട്. ഇടവപ്പാതിയുടെയും തുലാവർഷത്തിന്‍റെയും ഏറ്റക്കുറച്ചിലനുസരിച്ച് മരങ്ങളുടെ പൂക്കാലം വ്യത്യാസപ്പെടുമെന്ന് പരിസ്ഥിതി പ്രവർത്തകൻ ഇ. കുഞ്ഞിക്കൃഷ്ണൻ പറയുന്നു.
വിഷുവിന്‍റെ വരവറിയിക്കുന്ന വിഷുപക്ഷിയും ഈ ദിനങ്ങളിൽ ഗൃഹാതുര സ്മരണകളെ സജീവമാക്കുന്നു. കതിര് കാണാക്കിളി, ഉത്തരായനക്കിളി, ചക്കക്കുപ്പുണ്ടോ കുയിൽ എന്നീ പേരുകളിലും വിഷുപക്ഷി അറിയപ്പെടുന്നു. ‘വിത്തും കൈക്കോട്ടും, ചക്കക്കുപ്പുണ്ടോ, അച്ചൻ കൊമ്പത്ത്, അമ്മ വരമ്പത്ത്, കള്ളൻ ചക്കേട്ടു’... ഈ പക്ഷിയുടെ വായ്ത്താരികളും പ്രസിദ്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

