Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

148 ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർ സേനയിലേക്ക്

text_fields
bookmark_border
മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷ​ത്തി​ന് മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ ജ​ന​വി​ഭാ​ഗ​ങ്ങ​ളെ ചേ​ർ​ത്തു​പി​ടി​ച്ചാ​ണ് പ​രി​ഹാ​രം കാ​ണേ​ണ്ട​ത് -മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ
148 ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർ സേനയിലേക്ക്
cancel

പാ​ല​ക്കാ​ട്: കാ​ലാ​നു​സൃ​ത മാ​റ്റ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട് അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും സം​വി​ധാ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി വ​നം​വ​കു​പ്പി​നെ സ​മ​ഗ്ര​മാ​യി ന​വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ. സം​സ്ഥാ​നം നേ​രി​ടു​ന്ന മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷ​ത്തി​ന് മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ ജ​ന​വി​ഭാ​ഗ​ങ്ങ​ളെ ചേ​ർ​ത്തു​പി​ടി​ച്ചും അ​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യു​മാ​ണ് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ള​യാ​ർ വ​ന​പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ പു​തി​യ ബാ​ച്ച് ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ​മാ​രു​ടെ പാ​സി​ങ് ഔ​ട്ട് പ​രേ​ഡി​ൽ അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ച ശേ​ഷം കോ​ൺ​വൊ​ക്കേ​ഷ​ൻ ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഒ​മ്പ​ത് മാ​സ​ത്തെ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ 148 ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ​മാ​രാ​ണ് പ​രേ​ഡി​ൽ അ​ണി​നി​ര​ന്ന​ത്. 55 പു​രു​ഷ​ന്മാ​രും 93 സ്ത്രീ​ക​ളു​മാ​ണ് പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​വ​രി​ൽ എ​ൻ​ജി​നീ​യ​റി​ങ് പൂ​ർ​ത്തി​യാ​ക്കി​യ ഒ​മ്പ​ത് പേ​രും ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ 42 പേ​രും ബി​രു​ദ​ധാ​രി​ക​ളാ​യ 72 പേ​രും എം.​ഫി​ൽ നേ​ടി​യ ഒ​രാ​ളും ബി.​എ.​എം.​എ​സ് ബി​രു​ദ​ധാ​രി​യാ​യ ഒ​രാ​ളു​മാ​ണു​ള്ള​ത്.

അ​ഡീ​ഷ​ന​ൽ പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ (ധ​ന​കാ​ര്യം, ബ​ജ​റ്റ് ആ​ൻ​ഡ് ഓ​ഡി​റ്റ്) ഡോ. ​എ​ൽ. ച​ന്ദ്ര​ശേ​ഖ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ്സ് (എ​ച്ച്.​ആ​ർ.​ഡി) ന​രേ​ന്ദ്ര​നാ​ഥ് വേ​ലൂ​രി പ​രി​ശീ​ല​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. അ​ഡീ​ഷ​ന​ൽ പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ (ഭ​ര​ണ​വി​ഭാ​ഗം) ഡോ. ​ജെ. ജ​സ്റ്റി​ൻ മോ​ഹ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. എ. ​പ്ര​ഭാ​ക​ര​ൻ എം.​എ​ൽ.​എ, ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ്സ് (തൃ​ശൂ​ർ സെ​ൻ​ട്ര​ൽ സ​ർ​ക്കി​ൾ) കെ. ​വി​ജ​യ​നാ​ന്ദ​ൻ, ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ്സ് (പാ​ല​ക്കാ​ട് ഈ​സ്റ്റേ​ൺ സ​ർ​ക്കി​ൾ ആ​ൻ​ഡ് ക​സ്റ്റോ​ഡി​യ​ൻ ഓ​ഫ് വെ​സ്റ്റ​ഡ് ഫോ​റ​സ്റ്റ്സ്) ഡോ. ​ആ​ർ. ക​മ​ല​ഹാ​ർ, ഡെ​പ്യൂ​ട്ടി ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ്സ് (എ​ച്ച്.​ആ​ർ.​ഡി) ദേ​വി​പ്രി​യ അ​ജി​ത്, വാ​ള​യാ​ർ സ്റ്റേ​റ്റ് ഫോ​റ​സ്റ്റ് ട്രെ​യി​നി​ങ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ ര​വി​കു​മാ​ർ മീ​ണ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 148 Beat Forest Officers join the force
Next Story