Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 80 പേർക്ക് ഭക്ഷ്യവിഷബാധ; ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ പ​രി​ശോ​ധ​ന​ക്ക​യ​ച്ചു

text_fields
bookmark_border
വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 80 പേർക്ക് ഭക്ഷ്യവിഷബാധ; ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ പ​രി​ശോ​ധ​ന​ക്ക​യ​ച്ചു
cancel

ശ്രീ​കൃ​ഷ്ണ​പു​രം: മ​ണ്ണ​മ്പ​റ്റ​യി​ൽ 80ഓ​ളം പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മ​ണ്ണ​മ്പ​റ്റ​യി​ലെ ശ്രീ ​ഭ​ദ്ര ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ വൈ​കീ​ട്ട് ന​ട​ന്ന പ​ല്ല​പു​റ​ത്ത് വീ​ട്ടി​ൽ ശ​ശി​കു​മാ​റി​ന്റെ മ​ക​ൾ ശി​ശി​ര​യു​ടെ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്. ഇ​വ​രിൽ 50ലധികം പേർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് വ​യ​റി​ള​ക്ക​വും ഛർ​ദി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള അ​സു​ഖ​ങ്ങ​ളും മ​റ്റു ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളും അ​നു​ഭ​വ​പ്പെ​ട്ട​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് പാ​ല​ക്കാ​ട് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സി​ൽ നി​ന്നു​ള്ള എ​പ്പി​ഡെ​മി​യോ​ള​ജി​സ്റ്റും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ശ്രീ​കൃ​ഷ്ണ​പു​രം, ക​ട​മ്പ​ഴി​പ്പു​റം മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും എ​ച്ച്.​ഐ, ജെ.​എ​ച്ച്.​ഐ തു​ട​ങ്ങി​യ ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രും പ്ര​ദേ​ശ​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

വി​വാ​ഹ​സ​ൽ​ക്കാ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ മീ​നും ചി​ക്ക​നും പാ​ല​ക്കാ​ട്ട​നി​ന്നാ​ണ് വാ​ങ്ങി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ൾ. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ഫു​ഡ് സേ​ഫ്റ്റി വി​ഭാ​ഗ​ത്തി​ന് ഔ​ദ്യോ​ഗി​ക​മാ​യി റി​പ്പോ​ർ​ട്ട് കൈ​മാ​റി.

ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് സം​ഘം നേ​രി​ട്ടെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ഇ​വി​ടെ ഉ​പ​യോ​ഗി​ച്ച വെ​ള്ള​ത്തി​ന്റെ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക്കാ​യി പാ​ല​ക്കാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ലെ ലാ​ബി​ലേ​ക്ക് അ​യ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ​

വി​വാ​ഹ​സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വ​പ്പെ​ടു​ന്ന​വ​ർ ഉ​ട​ൻ ശ്രീ​കൃ​ഷ്ണ​പു​രം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ട​ണ​മെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​മു​ഹ​മ്മ​ദ് ഷെ​രീ​ഫ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 80 People Fall Ill After Attending Wedding Reception
Next Story