Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമൂന്നുമാസം, 98...

മൂന്നുമാസം, 98 വൈദ്യുതി അപകടങ്ങൾ; ഇരയായതിലധികവും കെ.എസ്.ഇ.ബി ജീവനക്കാർ

text_fields
bookmark_border
മൂന്നുമാസം, 98 വൈദ്യുതി അപകടങ്ങൾ; ഇരയായതിലധികവും കെ.എസ്.ഇ.ബി ജീവനക്കാർ
cancel

പാലക്കാട്: 2025ലെ ആദ്യ മൂന്നു മാസങ്ങളിൽ സംസ്ഥാനത്തുണ്ടായത് 98 വൈദ്യുതി അപകടങ്ങൾ. ഇരയായവരിൽ പകുതിയോളം പേർ കെ.എസ്.ഇ.ബി ജീവനക്കാരാണ്. ഏഴ് കെ.എസ്.ഇ.ബി ജീവനക്കാരുടെ ജീവനാണ് മൂന്നു മാസത്തിനിടെ നഷ്ടമായത്. സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സെക്ഷൻ ഓഫിസുകളിൽ അസിസ്റ്റന്റ് എൻജിനീയർമാരുടെ നേതൃത്വത്തിൽ നിർബന്ധമായും ദിവസവും യോഗം ചേരണമെന്നും സുരക്ഷിതമായി കർത്തവ്യം നിർവഹിക്കുന്ന കാര്യങ്ങൾ ‘സേഫ്റ്റി ലീഡറെ’ തിരഞ്ഞെടുത്ത് വിലയിരുത്തണമെന്നും കെ.എസ്.ഇ.ബി ഡയറക്ടർ (എച്ച്.ആർ.എം) ഉത്തരവിട്ടു.

2023ൽ 276 വൈദ്യുതി അപകടങ്ങളാണുണ്ടായതെങ്കിൽ 2024ൽ 356 ആയി ഉയർന്നു. 2025ൽ ആദ്യ മൂന്നു മാസങ്ങളിൽ മരിച്ചവരിൽ രണ്ടുപേർ കെ.എസ്.ഇ.ബി സ്ഥിരം ജീവനക്കാരും അഞ്ചുപേർ കരാർ ജീവനക്കാരുമായിരുന്നു. പരിക്കേറ്റ 46 പേരും കെ.എസ്.ഇ.ബി ജീവനക്കാരായിരുന്നു. ഇതിൽ 20 പേർ സ്ഥിരം ജീവനക്കാരും 26 പേർ കരാർ ജീവനക്കാരുമാണ്.

സുരക്ഷ ഉറപ്പാക്കാൻ ‘സേഫ്റ്റി ലീഡ​ർ’

സെക്ഷൻ ഓഫിസുകളിൽ പ്രഭാത യോഗങ്ങൾക്ക് അസിസ്റ്റന്റ് എൻജിനീയറോ അദ്ദേഹം നിർദേശിക്കുന്ന ഉദ്യോഗസ്ഥനോ നേതൃത്വം വഹിക്കണമെന്ന് കഴിഞ്ഞ ദിവസമിറങ്ങിയ മാർഗരേഖ നിർദേശിക്കുന്നു. യോഗത്തിന് ഒരു ഓവർസിയർ, ലൈൻമാൻ, വർക്കർ ഇവയിലാരെയെങ്കിലും സുരക്ഷാചുമതലക്കാരനായി (സേഫ്റ്റി ലീഡർ) ചുമതലപ്പെടുത്തണം. ഡ്യൂട്ടിയിലെ എല്ലാ ബോർഡ് ജീവനക്കാരും കരാർ ജീവനക്കാരും പ​ങ്കെടുക്കണം. കരാർ ജീവനക്കാ​രെ ഉൾപ്പെടുത്തി യോഗം ചേരുക, മിനിറ്റ്സ് ബുക്കിൽ രേഖപ്പെടുത്തുന്നത് ഉറപ്പാക്കുക, ജോലിക്ക് പോകുന്നവരെ സുരക്ഷാകിറ്റുകൾ കരുതാൻ ഓർമിപ്പിക്കുക എന്നിവയാണ് സേഫ്റ്റി ലീഡറുടെ ചുമതലകൾ. മുൻ അപകടങ്ങളെ സംബന്ധിച്ച് യോഗം അവലോകനം ചെയ്യണം. സബ് എൻജിനീയർ ദിവസം നടത്തേണ്ട ഫീഡിങ് ക്രമീകരണങ്ങളും സുരക്ഷാനിർദേശങ്ങളും അവതരിപ്പിക്കണം.

ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഫീൽഡ് ജീവനക്കാർ പൊതുസുരക്ഷ വിഷയങ്ങൾ പഠിച്ച് അവതരിപ്പിക്കണം. സുരക്ഷാപ്രശ്നങ്ങൾ അസി. എൻജിനീയർ ഇടപെട്ട് ഉടൻ പരിഹരിക്കുകയോ സുരക്ഷാ വിഭാഗത്തെ അറിയിക്കുകയോ വേണം. അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ ഇടവേളകളിൽ യോഗങ്ങളിൽ പ​ങ്കെടുക്കുകയും വിലയിരുത്തുകയും വേണം.​ ഡെപ്യൂട്ടി ചീഫ് എൻജിനീയറും എക്സിക്യൂട്ടിവ് എൻജിനീയറും സെക്ഷനിൽ മിന്നൽ പരിശോധന നടത്തി യോഗങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കണമെന്നും ഡയറക്ടർ നിർദേശിച്ചു.

അപകടകാരണങ്ങൾ

1. സുരക്ഷാനിയമങ്ങളും ചട്ടങ്ങളും പാലിക്കാത്തത്

2. അശ്രദ്ധ

3. അമിത ആത്മവിശ്വാസം

4. ഫീൽഡ് സൂപ്പർവൈസർമാരുടെ നിർദേശം അവഗണിക്കൽ

5. സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കാതെ ജോലി ചെയ്യൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VictimsGovernment of KeralaElectrical AccidentsKSEB employee
News Summary - 98 electrical accidents in three months; KSEB employees account for the majority of victims
Next Story