Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനിർമാണത്തിലുള്ള വീട്...

നിർമാണത്തിലുള്ള വീട് തകർന്നുവീണ് സമീപത്തെ വീട് നിലംപൊത്തി; വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​ക്ക്

text_fields
bookmark_border
നിർമാണത്തിലുള്ള വീട് തകർന്നുവീണ് സമീപത്തെ വീട് നിലംപൊത്തി; വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​ക്ക്
cancel
camera_alt

വ​ള്ളി​ക്കോ​ട്ട് നി​ർ​മാ​ണ​ത്തിലുള്ള വീ​ട് ത​ക​ർ​ന്ന് പി​റ​കി​ലു​ള്ള വീ​ടി​ന് മു​ക​ളി​ൽ വീ​ണ​നി​ല​യി​ൽ

പു​തു​പ്പ​രി​യാ​രം: പ്ര​വൃ​ത്തി ന​ട​ക്കു​ന്ന വീ​ട് ത​ക​ർ​ന്നു​വീ​ണ് തൊ​ട്ട​ടു​ത്തു​ള്ള വീ​ട് പൂ​ർ​ണ​മാ​യി നി​ലം​പൊ​ത്തി. ത​ല​നാ​രി​ഴ​ക്കാ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. പ​ണി​ത് കൊ​ണ്ടി​രി​ക്കു​ന്ന വീ​ടും പി​റ​കി​ലു​ള്ള വീ​ടു​മാ​ണ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​ത്. വ​ള്ളി​ക്കോ​ട് ക​മ്പ അ​റു​മു​ഖ​ന്റെ മൂ​ന്ന് സെ​ന്റ് സ്ഥ​ല​ത്തെ ഇ​രു​നി​ല വീ​ടി​ന് മു​ക​ളി​ലാ​ണ് നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട് ത​ക​ർ​ന്നു​വീ​ണ​ത​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന്റെ കോ​ൺ​ക്രീ​റ്റ് ചെ​യ്ത മു​ക​ൾ ഭാ​ഗ​മാ​ണ് ആ​ദ്യം അ​ട​ർ​ന്ന് വീ​ണ​ത്. തു​ട​ർ​ന്ന് ഉ​ച്ച​ക്ക് 1.45ഓ​ടെ വീ​ടി​ന്റെ ത​റ​യോ​ട് ചേ​ർ​ന്ന ഭാ​ഗം നി​ര​ങ്ങി​നീ​ങ്ങി ത​ക​ർ​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ​മ​യം നി​ർ​മാ​ണ​ത്തി​ലു​ള്ള വീ​ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​യി​രു​ന്നു. അ​റു​മു​ഖ​ന്റെ വീ​ട്ടി​ലു​ള്ള​വ​രും പു​റ​ത്ത് പോ​യ​താ​യി​രു​ന്നു. അ​തി​നാ​ലാ​ണ് ആ​ള​പാ​യ​മി​ല്ലാ​തെ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്.

പു​തു​പ്പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി.​വി. വി​ജ​യ​ൻ, വി​ല്ലേ​ജ് ഓ​ഫി​സ​ർ പ്ര​ദീ​പ് തു​ട​ങ്ങി​യ​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. വെ​ട്ടു​ക​ല്ല് ഉ​പ​യോ​ഗി​ച്ചാ​ണ് വീ​ടി​ന്റെ ചു​മ​ർ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. അ​ടി​ത്ത​റ​ക്ക് മു​ക​ളി​ൽ ക്ര​മാ​തീ​ത​മാ​യ ഭാ​രം വ​ന്ന​താ​വാം നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന്റെ ത​ക​ർ​ച്ച​ക്ക് കാ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. ഹേ​മാം​ബി​ക ന​ഗ​ർ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:collapsed housePalakkadConstruction work
News Summary - നിർമാണത്തിലുള്ള വീട് തകർന്നുവീണ് സമീപത്തെ വീട് നിലംപൊത്തി; വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​ക്ക്
Next Story