എൽ.ഡി.എഫ് സർക്കാർ കേരളത്തെ കാളവണ്ടി യുഗത്തിലെത്തിച്ചു -എ. തങ്കപ്പൻ
text_fieldsപാലക്കാട്-പൊള്ളാച്ചി പാത ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കൊഴിഞ്ഞാമ്പാറ-എരുത്തേമ്പതി-നല്ലേപ്പിള്ളി മണ്ഡലം കമ്മിറ്റികൾ വണ്ണാമടയിൽനിന്ന് അത്തിക്കോട്ടേക്ക് നടത്തിയ കാളവണ്ടി സമരം
ചിറ്റൂർ: ഒമ്പതര വർഷത്തെ എൽ.ഡി.എഫ് ഭരണത്തിൽ കേരളം കാളവണ്ടി യുഗത്തിലെത്തിയെന്ന് ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ. പാലക്കാട്-പൊള്ളാച്ചി പാത ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കൊഴിഞ്ഞാമ്പാറ-എരുത്തേമ്പതി-നല്ലേപ്പിള്ളി മണ്ഡലം കമ്മിറ്റികൾ വണ്ണാമടയിൽനിന്ന് അത്തിക്കോട്ടേക്ക് നടത്തിയ കാളവണ്ടി സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുമരാമത്ത് വകുപ്പ് വകുപ്പിലെ അഴിമതിയാണ് പാതകൾ ടാർ ചെയ്ത് ഒരു വർഷത്തിനുള്ളിൽ നശിക്കുന്നതിനു കാരണം. റോഡ് തകർച്ചയുടെ പേരിൽ രാജ്യത്ത് തന്നെ ആദ്യമായി ടോൾ പിരിവ് നിർത്തിയത് തൃശൂരിലെ പാലിയേക്കരയിലാണ്.
വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്. തണികാചലം, കെ. ഗോപാലസ്വാമി, ഇ. സച്ചിദാനന്ദൻ, ഷെഫീഖ് അത്തിക്കോട്, കെ. രാജമാണിക്യം, പൊൻരാജ്, ദാമോദരൻ, എ.ടി. ശ്രീനിവാസൻ, രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
കൊല്ലങ്കോട്: റോഡ് തകർച്ചക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. ഊട്ടറ പാലം പുനർനിർമിക്കുക, ആലമ്പള്ളം ചപ്പാത്ത് ഗതാഗതയോഗ്യമാക്കുക, പല്ലശ്ശന കണ്ണനിക്കടവ് പാലം പണി വേഗത്തിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഊട്ടറ പാലത്തിലേക്കാണ് പ്രതിഷേധ മാർച്ച് നടത്തിയത്.
പാലം ഉപരോധിച്ച സമരക്കാർ പിന്നീട് കൊല്ലങ്കോട് പൊലീസ് സ്റ്റേഷൻ പരിസരത്തെ പാർട്ടി ഓഫിസിൽ ആരംഭിച്ച മാർച്ച് കൊല്ലങ്കോട് പട്ടണത്തിലൂടെ കറങ്ങി സമാപിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.ജി. എൽദോ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മനു പല്ലാവൂർ അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി. വിഷ്ണു, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിമാരായ വിനീഷ് കരിമ്പാറ, ശ്യാം ദേവദാസ്, വൈശാഖ് വക്കാവ്, കൊല്ലങ്കോട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ഗുരുവായൂരപ്പൻ, എം. ദേവൻ, ശിവരാമൻ, ശശീന്ദ്രൻ വടവണ്ണൂർ, എസ്.എം. ഷാജഹാൻ, യാക്കോബ് പുതുനഗരം, ബിജോയ് മുതലമട, പ്രദീപ് നെന്മാറ, രാജേഷ് നെന്മാറ എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.