Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഭാര്യയെ...

ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച് ഒളിവിൽ പോയ പ്രതി പിടിയിൽ

text_fields
bookmark_border
ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച്  ഒളിവിൽ പോയ പ്രതി പിടിയിൽ
cancel

ത​ച്ച​നാ​ട്ടു​ക​ര: കു​ടും വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച് ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ആ​റു​മാ​സ​ത്തി​ന് ശേ​ഷം പൊ​ലീ​സ് പി​ടി​കൂ​ടി.

ഏ​ട​ത്ത​നാ​ട്ടു​ക​ര, കി​ളി​യാ​ത്ത് ഹൗ​സി​ൽ കു​ഞ്ഞാ​ല​നാ​ണ് (53) പി​ടി​യി​ലാ​യ​ത്. ക​ർ​ണാ​ട​ക​യി​ലെ മ​ടി​ക്കേ​രി​യി​ൽ നി​ന്നാ​ണ് നാ​ട്ടു​ക​ൽ പൊ​ലീ​സ് സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. 2025 ണ്‍വം​ബ​ർ 25 ന് ​പു​ല​ർ​ച്ചെ 5.30ഓ​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പാ​ല​ക്കാ​ഴി​യി​ൽ താ​മ​സി​ച്ച് പ്ര​സ​വ​ശു​ശ്രൂ​ഷ ജോ​ലി ചെ​യ്‌​തു​വ​രി​ക​യാ​യി​രു​ന്ന ഭാ​ര്യ​ക്ക് മ​റ്റു ബ​ന്ധ​ങ്ങ​ളു​ണ്ടെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന് കൊ​ല​പ്പെ​ടു​ത്താ​ൻ പ്ര​തി പ​ദ്ധ​തി​യി​ടു​ക​യാ​യി​രു​ന്നു. ഭാ​ര്യ ജോ​ലി ചെ​യ്തി​രു​ന്ന വീ​ടി​ന്റെ കി​ണ​റി​ന് സ​മീ​പം മ​ട​വാ​ളു​മാ​യി പ്ര​തി ഒ​ളി​ച്ചി​രി​ക്കു​ക​യും അ​വി​ടെ​യെ​ത്തി​യ ഭാ​ര്യ​യു​ടെ ത​ല​യി​ലും കൈ​കാ​ലു​ക​ളി​ലും പ​ല​ത​വ​ണ വെ​ട്ടി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം പ്ര​തി ഒ​ളി​വി​ൽ പോ​യി. പ​രി​ക്കേ​റ്റ സ്ത്രീ ​ദീ​ർ​ഘ​നാ​ള​ത്തെ ചി​കി​ത്സ​ക്ക് ശേ​ഷ​മാ​ണ് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​ന്ന​ത്. സം​ഭ​വ​ത്തി​ൽ നാ​ട്ടു​ക​ൽ പൊ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. പ്ര​തി​യെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ർ​ണാ​ട​ക​യി​ലെ മ​ടി​ക്കേ​രി​യി​ൽ എ​ത്തി​യ പൊ​ലീ​സ് സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. നാ​ട്ടു​ക​ൽ പോ​ലീ​സ് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DeathsWifearrested
News Summary - Accused who went into hiding after attempting to hack wife to death arrested
Next Story