204 കിലോ ചന്ദനവുമായി ഏഴുപേർ പിടിയിൽ
text_fieldsചന്ദനക്കേസിൽ അറസ്റ്റിലായവരും അറസ്റ്റിന് നേതൃത്വം നൽകിയ വനം വകുപ്പ് ഉദ്യോഗസ്ഥരും. പിടികൂടിയ ചന്ദനവും കാണാം
അഗളി: 204 കിലോ ചന്ദനവും കടത്താൻ ഉപയോഗിച്ച വാഹനവും പിടികൂടി. അഗളി ഫോറസ്റ്റ് റേഞ്ചിനു കീഴിൽ ഷോളയൂർ സ്റ്റേഷന്റെ നേതൃത്വത്തിലാണ് വൻ ചന്ദന വേട്ട. അഞ്ച് ചന്ദനമരങ്ങൾ മുറിച്ച് 204 കിലോ ചന്ദനക്കാതൽ കഷ്ണങ്ങളാക്കി മുറിച്ച് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്.
പാലക്കാട് വല്ലപ്പുഴ സ്വദേശി ഹുസൈൻ, മലപ്പുറം വെള്ളയമ്പുറം സ്വദേശി ഗഫൂർ അലി, തിരുവണ്ണാമല സ്വദേശികളായ മുരളി, ശക്തിവേൽ, കുമാരസ്വാമി, കുപ്പുസ്വാമി, തങ്കരാജ് തുടങ്ങിയവരെയാണ് വനം അധികൃതർ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ വനത്തിൽ നിന്ന് പിടികൂടിയത്. ഇവരിൽ നിന്ന് രണ്ട് വെട്ടുകത്തികളും രണ്ട് അറക്ക വാളുകളും ഒരു ത്രാസ്സും എട്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.
അഗളി റേഞ്ച് ഫോറസ്റ്റ് ഓഫിസർ സി. സുമേഷ്, ഷോളയൂർ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ആർ. സജീവ്, സെക്ഷൻ ഫോറസ്റ് ഓഫിസർ ആർ. ശെൽവരാജ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എൻ. തോമസ്, ജയേഷ് സ്റ്റീഫൻ, പ്രശാന്ത്, ചൈതന്യ, വിദ്യ, രഞ്ജിത്ത്, ഫോറസ്റ്റ് വാച്ചർമാരായ ഭരതൻ, രാജേഷ്, വിജയകുമാർ, രഞ്ജിത്ത്, അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ അട്ടപ്പാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.