ആശങ്കയായി കമുകുകളിൽ കുമിൾ രോഗം
text_fieldsഉപ്പുകുളം പാണ്ടിക്കോട്ട് കുമിൾ രോഗം ബാധിച്ച കമുക് തൈ
അലനല്ലൂർ: ഉപ്പുകുളം പാണ്ടിക്കോട് ഭാഗത്ത് കമുകുകളിൽ മഞ്ഞളിപ്പ് രോഗത്തിന് പുറമെ കുമിൾ രോഗവും വ്യാപകമാകുന്നു. രോഗം വന്നതോടെ തൂമ്പ് അടഞ്ഞ് പട്ട ഉണങ്ങി കമുകു തൈകൾ നശിക്കുകയാണ്. മൂന്ന് വർഷം പഴക്കം ചെന്ന തൈകൾക്കാണ് കൂടുതലായും കുമിൾ രോഗം ബാധിച്ചിട്ടുള്ളത്.
മുൻകാലങ്ങളിൽ ഈ രോഗം തീരെ ഉണ്ടായിരുന്നില്ല. രണ്ട് വർഷത്തിലേറെയായി മിക്ക കർഷകരുടെയും കമുകുകളിൽ മഞ്ഞളിപ്പ് രോഗവും കുമിൾ രോഗവും വ്യാപകമായി കാണുന്നുണ്ട്. രോഗം ബാധിച്ച് നിരവധി കമുകുകളാണ് നശിച്ചത്. മഞ്ഞളിപ്പ് രോഗംമൂലം അടക്ക കായ്ക്കൽ വളരെ കുറഞ്ഞിരുന്നു.
കുമിൾ രോഗം വന്നതോടെ കർഷകർ കമുക് കൃഷിയിൽനിന്ന് റബർ കൃഷിയിലേക്ക് പോകുന്ന കാഴ്ചയാണ് കാണുന്നത്. പ്രദേശത്ത് കൃഷി വകുപ്പ് ജീവനക്കാരെത്തി പരിശോധിച്ച് അടിയന്തര നിർദേശങ്ങൾ നൽകിയില്ലെങ്കിൽ മുഴുവൻ കമുക് കൃഷിയും നശിക്കുമെന്നാണ് കർഷകർ പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.