കാട്ടാനക്കൂട്ടം വീണ്ടും കൃഷി നശിപ്പിച്ചു
text_fieldsഎടത്തനാട്ടുകര പാണ്ടിക്കോട്ടിൽ കാട്ടാന നശിപ്പിച്ച കൃഷി
അലനല്ലൂർ: ഉപ്പുകുളം പാണ്ടിക്കോട്ടിൽ കാട്ടാനക്കൂട്ടം വീണ്ടും കൃഷി നശിപ്പിച്ചു. ഞായറാഴ്ച വെളുപ്പിനാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയും ആനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. നാശനഷ്ടം കണക്കാക്കാൻ വനപാലകർ സ്ഥലം സന്ദർശിച്ചിരുന്നു.
കാട്ടാനക്കൂട്ടം ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നുണ്ടോ എന്ന് ശനിയാഴ്ച രാത്രി 10 മുതൽ 12 വരെ ദൃുതകർമ സേന അംഗങ്ങൾ പരിശോധന നടത്തിയിരുന്നു. ഇവർ മടങ്ങി രണ്ട് മണിക്കൂർ കഴിഞ്ഞപ്പോഴാണ് ആനകൾ എത്തിയത്. പ്രദേശത്തുകാർ ശബ്ദമുണ്ടാക്കിയതോടെ ആനകൾ മലയിലേക്ക് കയറിപ്പോവുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.