Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉ​യ​രെ പ​റ​ന്ന് ആ​ര്യ​ജി​ത്ത്

text_fields
bookmark_border
ഉ​യ​രെ പ​റ​ന്ന് ആ​ര്യ​ജി​ത്ത്
cancel

പാ​ല​ക്കാ​ട്: ഓ​രോ ത​വ​ണ ചാ​ടാ​ൻ ഒ​രു​ങ്ങു​മ്പോ​ഴും സ്റ്റെ​പ്പ് കി​ട്ടാ​തെ പി​ൻ​വാ​ങ്ങി​യ ആ​ര്യ​ജി​ത്ത് ഒ​ടു​വി​ൽ ഉ​യ​രെ ചാ​ടി നേ​ടി​യ​ത് സ്വ​ർ​ണം. സീ​നി​യ​ർ ബോ​യ്സ് വി​ഭാ​ഗം ഹൈ ​ജ​മ്പി​ലാ​ണ് അ​ല​ന​ല്ലൂ​ർ എ​ച്ച്.​എ​സ്.​എ​സി​ലെ സി. ​ആ​ര്യ​ജി​ത്ത് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്. 1.72 മീ​റ്റ​റാ​ണ് ആ​ര്യ​ജി​ത്ത് ചാ​ടി​യ​ത്. 1.50, 1.55, 1.60, 1.63, 1.66, 1.70, 1.72 എ​ന്നി​ങ്ങ​നെ​യാ​ണ് ആ​ര്യ​ജി​ത്ത് ചാ​ടി​യ​ത്. ഓ​രോ ത​വ​ണ​യും നി​ല മെ​ച്ച​പ്പെ​ടു​ത്തി. അ​വ​സാ​ന ചാ​ട്ട​ത്തി​നി​ടെ പ​രി​ക്കേ​റ്റെ​ങ്കി​ലും സ്വ​ർ​ണ​ത്തി​ള​ക്ക​ത്തി​ൽ വേ​ദ​ന സ​ന്തോ​ഷ​ത്തി​ലേ​ക്ക് വ​ഴി മാ​റി. 110 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സ് മ​ത്സ​ര​വും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​രി​ക്കി​നെ തു​ട​ർ​ന്ന് പി​ന്മാ​റി. പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യ ആ​ര്യ​ജി​ത്ത് ആ​ദ്യ​മാ​യാ​ണ് ജി​ല്ല കാ​യി​ക​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ത​ന്നെ​യു​ള്ള സ്വ​ർ​ണ നേ​ട്ടം കൂ​ടു​ത​ൽ സ​ന്തോ​ഷം പ​ക​രു​ന്നു. അ​ടു​ത്തി​ടെ ജി​ല്ല​യി​ൽ ന​ട​ന്ന അ​മ​ച്വ​ർ അ​ത്‍ല​റ്റി​ക് മീ​റ്റി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി​യി​രു​ന്നു. കോ​ച്ച് രാ​ജ​ഗോ​പാ​ല​ന്‍റെ കീ​ഴി​ലാ​ണ് പ​രി​ശീ​ല​നം. സി.​സി. ശ്രീ​നി​വാ​സ​ൻ-​ഗി​രി​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ൻ അ​ശ്വ​ജി​ത്ത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aryajiths win in high jump
Next Story