ബ്ലോക്ക് ഡിവിഷൻ ഉപതെരെഞ്ഞെടുപ്പ്; ഹേമാംബിക നഗറിൽ പെൺപോര്
text_fieldsഎം. തൗഷിക (എൽ.ഡി.എഫ്), സുരഭി ഉണ്ണികൃഷ്ണൻ (യു.ഡി.എഫ്), സി. അശ്വതി (എൻ.ഡി.എ)
പുതുപ്പരിയാരം: ഭരണസംവിധാനങ്ങളുടെ അട്ടിമറി സാധ്യതയില്ലാത്ത ഉപതെരഞ്ഞെടുപ്പിനാണ് മലമ്പുഴ ബ്ലോക്കിലെ ഹേമാംബിക നഗർ ഡിവിഷൻ വേദിയാവുന്നത്. പ്രധാനമായും മൂന്ന് പ്രധാന മുന്നണികളുടെ അംഗബലത്തിന് ശക്തി പകരാനുള്ള തെരഞ്ഞെടുപ്പായതിനാൽ ആവേശത്തിന് ഒട്ടും കുറവുമില്ല. യു.ഡി.എഫിന്റെ സുരഭി ഉണ്ണികൃഷ്ണൻ, എൽ.ഡി.എഫിലെ എം. തൗഷിക, എൻ.ഡി.എയുടെ സി. അശ്വതി എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖർ.
15 ഡി വിഷനുകളുള്ള മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പൊതുവെ ഇടത് രാഷ്ടീയത്തിനോടൊപ്പമുള്ള ചുവപ്പ് തട്ടകമാണ്. എൽ.ഡി.എഫിന് 11ഉം യു.ഡി.എഫിന് രണ്ടും എൻ.ഡി.എക്ക് രണ്ടും പ്രതിനിധികളാണ് ഇവിടെയുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച സി.പി.എമ്മിലെ എൽ. ഇന്ദിരയുടെ നിര്യാണത്തോടെയാണ് ഈ ഡിവിഷനിൽ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഡി വിഷന്റെ ആവിർഭാവം മുതൽ ഇടതുമുന്നണി വിജയിച്ച ചരിത്രമാണുള്ളത്. പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിലെ ഓട്ടൂർക്കാട്, പൂച്ചിറ, ഹേമാംബിക നഗർ, മുരളി, പാങ്ങൽ, അത്താണി പറമ്പ്, മാരാത്ത് പറമ്പ് തുടങ്ങിയ പ്രദേശങ്ങളാണ് ഹേമാംബിക നഗർ ഡിവിഷനിൽ ഉൾപ്പെടുന്നത്. ഇവയിൽ മൂന്ന് വാർഡുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ എൽ.ഡി.എഫ് പ്രതിനിധികളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചത്.
കഴിഞ്ഞ തവണ നടന്ന വോട്ടെടുപ്പിൽ ഇടതു മുന്നണിയുടെ എൽ. ഇന്ദിര 699 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോൾ മൊത്തം 2524 വോട്ടുകളാണ് നേടിയത്. 1825 വോട്ടുള്ള യു.ഡി.എഫ് പ്രതിനിധി വി. ഓമനക്ക്1825ഉം എൻ.ഡി.എയുടെ ആർ. പ്രീതിക്ക് 1294 വോട്ടുകളുമാണ് ലഭിച്ചത്. പുതുക്കിയ പട്ടികയിൽ 8835 വോട്ടർമാരാണ് ഈ ഡിവിഷനിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

