Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉപതെരഞ്ഞെടുപ്പ്; പുതുമുഖങ്ങൾ മുഖാമുഖം; ‘വെട്ടം’ വീഴുക ആരിലേക്ക്?

text_fields
bookmark_border
ഉപതെരഞ്ഞെടുപ്പ്; പുതുമുഖങ്ങൾ മുഖാമുഖം; ‘വെട്ടം’ വീഴുക ആരിലേക്ക്?
cancel
camera_alt

എ. അബ്ദുൽ ജലീൽ (യു.ഡി.എഫ്), വി.എം. മുഹമ്മദ് അഷ്റഫ് (എൽ.ഡി.എഫ്), ഒ.ആർ. ശിവൻ (എൻ.ഡി.എ)

കല്ലടിക്കോട്: പുതുമുഖ സ്ഥാനാർഥികളുടെ ഉശിരൻ മത്സരത്തിന് കരിമ്പ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡ് പ്രദേശമായ വെട്ടത്തെ ഉപതെരഞ്ഞെടുപ്പ് വേദിയാവുകയാണ്. യു.ഡി.എഫ് കരിമ്പ പഞ്ചായത്ത് ഭരണം നിലനിർത്തുമോ എന്ന നിർണായക ചോദ്യം കൂടി ഈ ഉപതെരഞ്ഞെടുപ്പ് ഉയർത്തുന്നുട്ടുണ്ട്.

മുസ്‍ലിം ലീഗിലെ എ.അബ്ദുൽ ജലീൽ (യു.ഡി.എഫ്), സി.പി.എമ്മിലെ വി.എം. മുഹമ്മദ് അഷ്റഫ് (എൽ.ഡി.എഫ്), ബി.ജെ.പിയിലെ ഒ.ആർ. ശിവൻ (എൻ.ഡി.എ) എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖർ. ഇടതു-വലത് മുന്നണികൾ മാറിമാറി നേടിയ പാരമ്പര്യമാണ് വാർഡിനുള്ളത്.

ആകെയുള്ള 18 അംഗങ്ങളിൽ യു.ഡി.എഫിനുള്ള ഒമ്പത് അംഗങ്ങൾ വെട്ടം വാർഡ് അംഗമായിരുന്ന യൂസഫ് പാലക്കൽ രാജിവെച്ചതോടെ എട്ടായി കുറഞ്ഞു. യൂസഫ് പാലക്കൽ മന്ത്രി കെ.എ. തുളസിയുടെ പി.എ ആയി പോയതോടെയാണ് രാജിക്ക് കളമൊരുങ്ങിയത്.

എൽ.ഡി.എഫിന് ഏഴും എൻ.ഡി.എക്ക് രണ്ടും സീറ്റുകളാണ് നിലവിലുള്ളത്. തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി തോറ്റാൽ ഭൂരിപക്ഷം നഷ്ടമാവും. അതോടെ എൽ.ഡി.എഫിനും യു.ഡി.എഫിനും എട്ട് അംഗങ്ങൾ വീതമാവും. ഫലത്തിൽ നറുക്കെടുപ്പോ എൻ.ഡി.എ.യുടെ പിന്തുണയോ അനിവാര്യമാവും.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ യൂസഫ് പാലക്കൽ 739ഉം എൽ.ഡി.എഫിലെ പി.ജി. വത്സൻ 412ഉം ബി.ജെ.പിയുടെ ശശീന്ദ്രൻ 95ഉം വോട്ടുകളാണ് നേടിയത്. 327 ആണ് ഭൂരിപക്ഷം. മൊത്തം 1616 വോട്ടർമാരാണ് വാർഡിലുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - By-election; Newcomers Face-off in Vettom, palakkad
Next Story