Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണീരോടെ മേനോൻപാറ; മാഞ്ഞത് ഒരു വീടിന്റെ കളിചിരികൾ

text_fields
bookmark_border
കണ്ണീരോടെ മേനോൻപാറ; മാഞ്ഞത് ഒരു വീടിന്റെ കളിചിരികൾ
cancel

ചിറ്റൂർ: ആ വീടിന്റെ ഉമ്മറത്ത് ഇനിയൊരിക്കലും ആ കുരുന്നുകളുടെ കളിചിരികൾ ഉയരില്ല. കുഞ്ഞുടുപ്പുകളും പ്രിയപ്പെട്ട കളിപ്പാട്ടങ്ങളും ബാക്കിയാക്കി ജെനിഫറും റോബിനും നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി യാത്രയായി. മേനോൻപാറ കൂരാങ്കാട്ടെ ജോൺ കുമാറിന്റെയും കുടുംബത്തിന്റെയും പ്രതീക്ഷകളാണ് ചൊവ്വാഴ്ച രാവിലെ അപ്രതീക്ഷിതമായി അണഞ്ഞത്. അഞ്ച് വയസ്സുകാരി ജെനിഫർ ജൂലിയറ്റും മൂന്ന് വയസ്സുകാരൻ റോബിൻ ക്രിസ്റ്റഫറും ഇനി ഓർമ മാത്രം. രാവിലെ വീട്ടിൽ ജോലികളിലും പാചകത്തിലുമായിരുന്നു അമ്മ. കുരുന്നുകളുടെ കൊഞ്ചലുകളും ഓട്ടവും പെട്ടെന്നാണ് നിശബ്ദമായത്. ആ നിശബ്ദതയിൽ എന്തോ അപകടം മണത്താണ് അമ്മ തിരച്ചിൽ തുടങ്ങിയത്.

മക്കളെ കാണാതെ പരിഭ്രാന്തിയോടെ വീടിന്റെ ഓരോ കോണിലും തിരഞ്ഞ അമ്മ ഒടുവിൽ എത്തിയത് ബാത്റൂമിലാണ്. അവിടെ വെള്ളം നിറഞ്ഞ വാട്ടർ ടാങ്കിൽ ചലനമറ്റ നിലയിൽ കിടക്കുന്ന മക്കളെ കണ്ട നിമിഷം നിലവിളി ഉയർന്നു. ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ ഇരുവരേയും പാലക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും ആ പിഞ്ചുജീവനുകൾ ഈ ഭൂമിയോട് വിടപറഞ്ഞിരുന്നു. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ടാങ്കിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ജീവനറ്റ കുരുന്ന് ശരീരങ്ങൾ മേനോൻ പാറയിലെ വീട്ടിലേക്ക് എത്തിക്കുമ്പോൾ കണ്ടുനിന്നവർ ഒന്നടങ്കം വിതുമ്പി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - children died after falling into water tank
Next Story